37% വരുമാന വര്‍ധനയുമായി കല്യാണ്‍ ജ്വല്ലേഴ്സ്

  • രണ്ടാം പാദത്തില്‍ 15 ഫ്രാഞ്ചൈസി ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്
  • ഒക്ടോബറില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് കമ്പനി

Update: 2024-10-07 10:50 GMT

കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം വളര്‍ച്ച കൈവരിച്ചു. പുതിയ ഷോറൂകളടക്കമുള്ള വിപുലീകരണം വരുമാന വളര്‍ച്ചയക്ക് ആക്കം കൂട്ടി.

രണ്ടാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ 39 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സ്റ്റോര്‍ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത് വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നതായാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ വ്യക്തമാക്കുന്നത്.

മാത്രമല്ല രണ്ടാം പാദത്തില്‍ 15 ഫ്രാഞ്ചൈസി ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്. ഒക്ടോബറില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് കമ്പനി. കല്യാണിന്റെ ഡിജിറ്റല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡറെയ്ക്ക് 30% വരുമാന നേട്ടമുണ്ടായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍കാന്‍ഡറെ 12 പുതിയ ഷോറൂമുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലും 24 ശതമാനം വളര്‍ച്ച നേടാന്‍ കല്യാണിനായിട്ടുണ്ട്. ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ സംയോജിത വരുമാനത്തില്‍ 13 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.

Tags:    

Similar News