ഒടിടിയിലും ഡിസ്‌റപ്ഷന്‍ തീര്‍ക്കാന്‍ ജിയോ; എന്‍ബിസിയുമായി കരാര്‍ ഒപ്പിട്ടു
- പ്രീമിയം സ്‌പോര്‍ട്‌സ് കണ്ടന്റുകള്‍ക്കു പുറമെയാണ് ജനപ്രിയ കണ്ടന്റുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ലഭ്യമാക്കാന്‍ നിരവധി സ്ഥാപനങ്ങളുമായി ജിയോ സിനിമ കരാറിലേര്‍പ്പെടുന്നത്.
- ജിയോസിനിമയ്ക്ക് ഉപഭോക്താക്കള്‍ക്കായി ഒരു പ്രീമിയം പ്ലാന്‍ മാത്രമേയുള്ളൂ
- ഹോളിവുഡ് സിനിമകളുടെയും ടിവി ഷോകളുടെയും ലൈബ്രറിയിലേക്കുള്ള പൂര്‍ണ്ണ ആക്സസ് ജിയോ സിനിമയുടെ പ്രീമിയം പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഒടിടി സേവനദാതാക്കളെന്ന നിലയിലേക്ക് എത്താനുള്ള ശ്രമമാണ് ജിയോ സിനിമ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി കൂടുതല്‍ ഹോളിവുഡ് കണ്ടന്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജിയോ സിനിമ എന്‍ബിസി യൂണിവേഴ്‌സലുമായി കരാറിലേര്‍പ്പെട്ടു.
എന്‍ബിസി യൂണിവേഴ്‌സലുമായി കരാറിലേര്‍പ്പെട്ടതോടെ ഇനിമുതല്‍ ജിയോ സിനിമയുടെ പ്രീമിയം വരിക്കാര്‍ക്ക് ഡൗണ്‍ടൗണ്‍ ആബേ (Downton Abbey), സ്യൂട്ട്‌സ് (Suits), ദ ഓഫീസ് (The Office) തുടങ്ങിയ ജനപ്രിയ ഷോകളിലേക്ക് ആക്‌സസ് ലഭിക്കും.
ഈ വര്‍ഷം ഏപ്രിലില്‍ സക്‌സഷന്‍ (Succession), ഗെയിം ഓഫ് ത്രോണ്‍സ് (Game of Thrones) പോലുള്ള ജനപ്രിയ ഷോകള്‍ വരിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുമായി ജിയോ സിനിമ കരാറിലേര്‍പ്പെട്ടിരുന്നു.
പ്രീമിയം സ്‌പോര്‍ട്‌സ് കണ്ടന്റുകള്‍ക്കു പുറമെയാണ് ജനപ്രിയ കണ്ടന്റുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ലഭ്യമാക്കാന്‍ നിരവധി മാധ്യമ സ്ഥാപനങ്ങളുമായി ജിയോ സിനിമ കരാറിലേര്‍പ്പെടുന്നത്. ഇത് ഒടിടി സ്ട്രീമിംഗ് രംഗത്തെ വലിയ ഡിസ്‌റപ്ഷനിലേക്ക് നയിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നുണ്ട്. 2016 സെപ്റ്റംബറില്‍ ചുരുങ്ങിയ നിരക്കില്‍ വന്‍ ഓഫറുകള്‍ സമ്മാനിച്ച് ടെലികോം രംഗത്ത് വിപ്ലവം തീര്‍ത്തതു പോലെ ജിയോ ഇപ്പോള്‍ ഒടിടി രംഗത്തും വലിയ വിപ്ലവം തീര്‍ക്കാനുള്ള ശ്രമത്തിലാണെന്നു വേണം കരുതാന്‍.
നിലവില്‍, ജിയോസിനിമയ്ക്ക് ഉപഭോക്താക്കള്‍ക്കായി ഒരു പ്രീമിയം പ്ലാന്‍ മാത്രമേയുള്ളൂ, സബ്സ്‌ക്രിപ്ഷന്‍ നിരക്ക് ഒരു വര്‍ഷത്തേക്ക് 999 രൂപയാണ്.
ഹോളിവുഡ് സിനിമകളുടെയും ടിവി ഷോകളുടെയും ലൈബ്രറിയിലേക്കുള്ള പൂര്‍ണ്ണ ആക്സസ്, ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ സ്ട്രീമിംഗ്, ഒരേസമയം നാല് ഉപകരണങ്ങളില്‍ വരെ കാണാനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ജിയോ സിനിമയുടെ പ്രീമിയം പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.