8 നഗരങ്ങളില്‍ ജിയോ എയര്‍ ഫൈബറിന്‍റെ വരവ് പ്രഖ്യാപിച്ച് ജിയോ

  • ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും
  • ഡിജിറ്റല്‍ വിനോദത്തിനും സ്‍മാര്‍ട്ട് ഹോം സൊലൂഷനുകള്‍ക്കുമായി ആകര്‍ഷകമായ പാക്കേജുകള്‍

Update: 2023-09-19 11:27 GMT

 എട്ട് മെട്രോ നഗരങ്ങളിൽ  ൫ജി ഹോം ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ എയര്‍ ഫൈബര്‍ അവതരിപ്പിക്കുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ പ്രഖ്യാപിച്ചു. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂന എന്നീ നഗരങ്ങളിലാണ് ഈ സേവനം ആദ്യമെത്തുന്നത്. കഴിഞ്ഞ മാസം നടന്ന കമ്പനിയുടെ 46-ാമത് എജിഎമ്മിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചതു മുതല്‍ ഈ പുതിയ 5ജി സേവനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

വിദ്യാഭ്യാസം, ആരോഗ്യം, നിരീക്ഷണം, സ്മാർട്ട് ഹോം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സൊലൂഷനുകളിലൂടെ ലോകോത്തര ഡിജിറ്റൽ വിനോദം, സ്മാർട്ട് ഹോം സേവനങ്ങൾ, ബ്രോഡ്‌ബാൻഡ് എന്നിവ ദശലക്ഷക്കണക്കിന് വീടുകളിലെത്തിക്കാന്‍ ഈ ഉദ്യമം സഹായകമാകും എന്ന് കമ്പനി  അറിയിച്ചു.

നിലവില്‍ ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ രാജ്യവ്യാപകമായി 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, ഈ വിപുലമായ ഒപ്റ്റിക്കൽ-ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം പരിസരങ്ങളിലേക്ക് ജിയോയെ എത്തിക്കുന്നു.എന്നിരുന്നാലും, വിദൂര മേഖലകളിലേക്കും ദുര്‍ഘട പ്രദേശങ്ങളിലേക്കുമെല്ലാം ഒപ്റ്റിക്കൽ ഫൈബർ വ്യാപിപ്പിക്കുന്നത് വിവിധ സങ്കീർണതകളും കാലതാമസവും നേരിടുന്നുണ്ട്. ഇത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് ഹോം ബ്രോഡ്‌ബാൻഡ് എത്തിക്കുന്നതിനുള്ള സാഹചര്യം നഷ്ടമാക്കുന്നതായി ജിയോ വിലയിരുത്തുന്നു.

"ഞങ്ങളുടെ വിപുലമായ ഫൈബർ-ടു-ഹോം സേവനമായ ജിയോഫൈബർ ഇതിനകം 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു, ഓരോ മാസവും ലക്ഷക്കണക്കിന് ആളുകളെ ഇത് കണക്റ്റ് ചെയ്യുന്നു. പക്ഷേ, ഇപ്പോഴും ദശലക്ഷക്കണക്കിന് വീടുകളും ചെറുകിട ബിസിനസുകളും കണക്റ്റിവിറ്റിയിലേക്ക് എത്താനുണ്ട് . ദ്രുതഗതിയിൽ ഇവരെ ബന്ധിപ്പിക്കുന്നതിന് ജിയോ എയര്‍ ഫൈബര്‍ സഹായിക്കും",.റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു,

550-ലധികം ഡിജിറ്റൽ ടിവി ചാനലുകൾ, 16 ജനപ്രിയ  ഒടിടി ആപ്പുകൾ എന്നിവ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ വിനോദ സേവനങ്ങളും വിവിധ സ്‍മാര്‍ട്ട്ഹോം സേവനങ്ങളും ഈ ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ആകര്‍കമായ പ്ലാനുകളിലൂടെ നല്‍കും. 

Tags:    

Similar News