ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

  • വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 29.7 ബില്യണ്‍ ഡോളറായിരുന്നു
  • സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതി 34.58 ബില്യണ്‍ ഡോളറിന്റേത്
  • 2025 ലെ ലോക ചരക്ക് വ്യാപാര വളര്‍ച്ചയുടെ പ്രവചനം ഡബ്ല്യുടിഒ പുതുക്കി

Update: 2024-10-16 13:06 GMT

വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 20.78 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചരക്ക് ഇറക്കുമതി വളര്‍ച്ച 1.6 ശതമാനമായി കുറഞ്ഞതാണ് ഇതിനുകാരണം.

വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 29.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. സെപ്റ്റംബറില്‍ കയറ്റുമതി 34.58 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 55.36 ബില്യണ്‍ ഡോളറിന്റേതും.

പ്രതിസന്ധികള്‍ക്കിടയിലും ചരക്ക് കയറ്റുമതി 24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ) 2025 ലെ ലോക ചരക്ക് വ്യാപാര വളര്‍ച്ചയുടെ പ്രവചനം നേരത്തെ കണക്കാക്കിയ 3.3 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി പരിഷ്‌കരിച്ചു.

2024-ല്‍, ചരക്ക് വ്യാപാര വളര്‍ച്ചയെക്കുറിച്ചുള്ള അതിന്റെ പ്രവചനം ഡബ്ല്യുടിഒ പരിഷ്‌കരിച്ച് 2.7 ശതമാനമായി. മുന്‍ എസ്റ്റിമേറ്റ് 2.6 ശതമാനമായിരുന്നു. എന്നിരുന്നാലും, പ്രാദേശിക സംഘര്‍ഷങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, നയപരമായ അനിശ്ചിതത്വം എന്നിവ കാരണം പ്രവചനത്തിന്റെ അപകടസാധ്യതകള്‍ പ്രതികൂലമായി തുടരുന്നുവെന്ന് ബഹുമുഖ വ്യാപാര സംഘടന അഭിപ്രായപ്പെട്ടു.

Tags:    

Similar News