അതിശയിപ്പിക്കുന്ന വിലയിൽ ടാറ്റയുടെ ഇലക്ട്രിക് പഞ്ച് എസ്‌യുവി

  • ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവി
  • 10.99 ലക്ഷം മുതൽ 14.49 ലക്ഷം വരെ വില
  • ഇക്കോ, സിറ്റി, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകൾ

Update: 2024-01-23 14:15 GMT

ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവി എന്ന വിശേഷണവുമായി ടാറ്റാ പഞ്ച് ഇവി എത്തി. ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനമാണ് പഞ്ച്. 10.99 ലക്ഷം മുതൽ 14.49 ലക്ഷം വരെ വിലയുള്ള പഞ്ച് ഇ വി അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ് . 21,000 രൂപയ്ക്ക് ഓൺലൈനിലും, ഓഫ്‌ലൈനിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.  ജനുവരി 22 മുതൽ ഡെലിവറി ആരംഭിച്ചു കഴിഞ്ഞു.

സ്റ്റാൻഡേർഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിൽ സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് പഞ്ച് വിപണിയിൽ എത്തിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് മോഡലിൽ 60kW/114Nm പെർമനന്റ് മാഗ്നെറ്റ് സിങ്കരണസ് എസി മോട്ടറും ലോങ് റേഞ്ച് മോഡലിൽ 90kW/190Nm പെർമനന്റ് മാഗ്നെറ്റ് സിഞ്ചറോൺസ് എസി മോട്ടറും ഉപയോഗിച്ചിരിക്കുന്നു. 25 കിലോവാട്ട് അവർ, 35 കിലോവാട്ട് അവർ എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭിക്കും. സ്റ്റാൻഡേർഡ് മോഡലിൽ 315 കി.മീറ്ററും ലോങ്ങ് റേഞ്ച് മോഡലിൽ 421 കി.മീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി വരുന്നു.

ഇക്കോ, സിറ്റി, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും മിനിമം, ഇന്റർമീഡിയറ്റ്, മാക്‌സിമം എന്നീ മൂന്ന് റിജനറേഷൻ ലെവലുകളും ലഭിക്കും. റിജനറേഷൻ മോഡ് ഓഫ് ചെയ്യാനും സാധിക്കും. ഗ്രൗണ്ട് ക്ലിയറൻസ് 190mm വാട്ടർ വേഡിംഗ് കപ്പാസിറ്റി 350mm എന്നിവയും ശ്രദ്ധേയമാണ്.

നെക്സോൺ ഇവിയിൽ കാണുന്ന അതേ ഡിസൈൻ രീതിയാണ് പഞ്ച് ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, പ്രീമിയം ഫിനിഷുള്ള പുതുക്കിയ സീറ്റ് അപ്‌ഹോൾസ്റ്ററി, പ്രകാശിത ടാറ്റ ലോഗോ ഫീച്ചർ ചെയ്യുന്ന ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ പഞ്ച് ഇവിയുടെ സവിശേഷതകളാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, വോയ്‌സ്-അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, യുഎസ്‌ബി ടൈപ്പ് സി ഫാസ്റ്റ് ചാർജിങ് പോർട്ട്, ഫ്രണ്ട് ആംറെസ്റ്റ്, ലൈറ്റഡ് കൂൾഡ് ഗ്ലോവ് ബോക്സ് എന്നിവയും ഇന്റീരിയറിൽ ലഭിക്കും.

10.25-ഇഞ്ച് ടച്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കൂടാതെ എംബഡഡ് നാവിഗേഷൻ വ്യൂ, മൾട്ടിപ്പിൾ വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട് ( ഹേ ടാറ്റ, അലക്‌സ, സിരി , ഗൂഗിൾ അസിസ്റ്റന്റ് ), ആറ് ഭാഷകളിലായി 200-ലധികം വോയ്‌സ് കമാൻഡുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലൂടെ 17 ആപ്പുകൾ ആക്‌സസ് ചെയ്യാവുന്ന ആർക്കേഡ് ഇവി സംവിധാനവും സ്മാർട്ട്‌വാച്ച് കണക്റ്റിവിറ്റിയുള്ള Z കണക്റ്റ് കാർ ടെക്‌നോളജി എന്നിവയാണ് എടുത്ത് പറയാനുള്ള ഇന്റീരിയർ സവിഷേതകൾ.

വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ-ഡിമ്മിങ് ഐആർവിഎം, റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയും പഞ്ച് ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എൽഇഡി സ്ട്രിപ്പ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, കോർണറിംഗ് ഫംഗ്‌ഷനുള്ള എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ മുന്നിൽ കാണാം. 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീൽ  എന്നിവയുമായാണ് എക്സ്സ്റ്റീരിയർ സവിശേഷതകൾ. എംപവർഡ് റെഡ്, സീവീഡ്, ഫിയർലെസ് റെഡ്, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ അഞ്ച് എക്‌സ്‌റ്റീരിയർ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.

Tags:    

Similar News