ആഡംബര ഭവനങ്ങള്‍ക്ക് ഡിമാന്റേറുന്നു

  • അതിസമ്പന്നര്‍ വര്‍ധിക്കുന്നത് ആഡംബര വീടുകളുടെ വില്‍പ്പനയ്ക്ക് നേട്ടം
  • വില്‍പ്പന കൂടുതല്‍ മുംബൈ നഗരത്തില്‍
  • 50 കോടിയോ അതിനു മുകളിലോ ഉള്ള് ആഡംബര ഭവനങ്ങള്‍ക്കാണ് ഡിമാന്റ്

Update: 2024-03-26 11:43 GMT

ഇന്ത്യയിലെ ആഡംബര പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മുന്നേറ്റത്തിന്റെ പാതയില്‍. 50 കോടിയോ അതിന് മുകളിലോ വരുന്ന ആഡംബര ഭവനങ്ങള്‍ക്കാണ് ഈ വിഭാഗത്തില്‍ ശക്തമായ ഡിമാന്റുള്ളത്. 1.5 ഇരട്ടിയാണ് ഈ വിഭാഗത്തിലെ വളര്‍ച്ച. റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയായ ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ലെ 2,859 കോടി രൂപയില്‍ നിന്ന് 2023 ല്‍ 4,319 കോടി രൂപയിലെത്തി.

വില്‍പ്പന മൂല്യത്തിലുണ്ടായ ഈ കുതിച്ചുചാട്ടത്തിനൊപ്പം ഇടപാടുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 2023ല്‍ 45 ആഡംബര വീടുകള്‍ വിറ്റഴിച്ചിട്ടുണ്ട്. മുന്‍വര്‍ഷം 29 ആഡംബര വിടുകളാണ് വിറ്റത്. 45 എണ്ണത്തില്‍ 58 ശതമാനം അപ്പാര്‍ട്ട്‌മെന്റുകളും 42 ശതമാനം ബംഗ്ലാവുകളുമാണ്.

29 ശതമാനം ഭവനങ്ങള്‍ വിറ്റഴിച്ചത് മുംബൈ നഗരത്തിലാണ്. ഏതാണ്ട് 3031 കോടി രൂപ വരുമിത്. 1,043 കോടി രൂപ വിലമതിക്കുന്ന 12 ആഡംബര ഭവനങ്ങളുമായി ഡെല്‍ഹി-എന്‍സിആറാണ് തൊട്ട് പുറകില്‍. അതേസമയം ബെംഗളൂരുവില്‍ ഈ വിഭാഗത്തില്‍ മൊത്തം 245 കോടി രൂപയുടെ നാല് ഭവനങ്ങളുടെ വില്‍പ്പന നടന്നു.

2024 ലെ ആദ്യ രണ്ട് മാസങ്ങളില്‍, 50 കോടിയും അതിനുമുകളിലും വിലയുള്ള നാല് വീടുകളെങ്കിലും ഇതിനകം 397 കോടി രൂപയ്ക്ക് വിറ്റഴിച്ചിട്ടുണ്ട്.

വരും മാസങ്ങളില്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നതായി ജെഎല്‍എല്‍ വ്യക്തമാക്കി. ഉയര്‍ന്ന ആസ്തിയുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നേറുകയാണ്. അതിനാല്‍ ആഡംബര വസ്തുക്കള്‍ക്കുള്ള ആവശ്യവും ഉയരുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News