റെഡി ടു ഈറ്റ് ഏറ്റെടുത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍
- റെഡി ടു ഈറ്റ്, റെഡി ടു കുക്ക് എന്നിവയ്ക്ക് വന്‍ സ്വീകാര്യത
- അഞ്ച് വര്‍ഷം കൊണ്ട് വളര്‍ച്ച നേടും
- കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചേക്കുമെന്ന് വിലയിരുത്തല്‍.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റെഡി ടു ഈറ്റ് വിപണി 45 ശതമാനത്തോളം വളരാന്‍ സാധ്യത. ഇന്ത്യയിലെ മികച്ച നിക്ഷേപ അവസരമാക്കി മാറ്റുമെന്ന് സിംഗപ്പൂരിലെ എയര്‍പോര്‍ട്ട് സേവന ദാതാക്കളായ എസ്എടിഎഎസ് ഫുഡ് സൊല്യൂഷന്‍സ് സിഇഒ സ്റ്റാന്‍ലി ഗോഹ് പറഞ്ഞു.
'ഇന്ത്യയെ ഞങ്ങള്‍ ഒരു സാംസ്‌കാരിക വൈവിധ്യമാര്‍ന്ന വിപണിയായാണ് കാണുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ പാചക കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഏറെ സന്നദ്ധതയുള്ളവരാണ്. റെഡി-ടു-ഈറ്റ്, റെഡി-ടു-ഹീറ്റ് തുടങ്ങിയ വിഭാഗങ്ങളിലുള്ള താല്‍പര്യം വര്‍ധിക്കുന്നതിനൊപ്പം സൗകര്യ വിഭാഗത്തിലും വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറെ കാലത്തേക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താം,' സ്റ്റാന്‍ലി ഗോഹ പറഞ്ഞു.
ഫുഡ് ആന്‍ഡ് ഗേറ്റ്വേ സേവന ദാതാവിന്റെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമാണ് എസ്എടിഎഎസ് ഫുഡ് സൊല്യൂഷന്‍സ് ഇന്ത്യ. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ടിഎഎസില്‍ 300 ഓളം പേര്‍ക്ക് ജോലി നല്‍കുമെന്ന് ഇന്ത്യ വിഭാഗം സിഇഒ സാഗര്‍ ദിഗെ പറഞ്ഞു.
കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്‍നായി ഓട്ടോമേഷനെയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിനെയും (ഐഒടി) കാര്യമായി ആശ്രയിക്കുന്നുണ്ടെന്നും പുതിയ പാചകക്കുറിപ്പുകള്‍ വികസിപ്പിക്കുന്നത് പോലുള്ള പ്രത്യേക ജോലികളില്‍ കമ്പനിയുടെ പാചകക്കാര്‍ ഉള്‍പ്പെട്ടുകൊണ്ടിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.