സാങ്കേതികവിദ്യയിലൂന്നിയ പുരോഗതി; ഇന്ത്യയും യുഎസും തുടക്കമിടുന്നു
- ഇന്ത്യാ-യുഎസ് സഹകരണം ഇരുരാജ്യങ്ങളെയും പുരോഗതിയുടെ പുതിയ തലത്തിലെത്തിക്കുമെന്ന് നാസ്‌കോം
- പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ സാങ്കേതിക ആവാസവ്യവസ്ഥ ഉണ്ടാകണം
- ആഗോള ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹബ്ബായി ഇന്ത്യക്ക് സ്ഥാനം ഉറപ്പിക്കാനും അവസരം
ഇന്ത്യയും യുഎസും തങ്ങളുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഈ ദശാബ്ദത്തെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള പുരോഗതിയുടെ കാലഘട്ടമായി മാറ്റുന്നതിനായുള്ള യാത്ര ആരംഭിക്കുകയാണെന്ന് ഐടി വ്യവസായ സ്ഥാപനമായ നാസ്‌കോം പറഞ്ഞു. ഇന്‍ഡോ-യുഎസ് സഹകരണം തുറന്നതും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ലോകത്തെ രൂപപ്പെടുത്തുക മാത്രമല്ല, എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ഇന്ത്യക്ക് വഴിയൊരുക്കുമെന്നും നാസ്‌കോം കൂട്ടിച്ചര്‍ത്തു.
ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതില്‍ സാങ്കേതിക വിദ്യക്ക് പ്രധാന പങ്കാണുള്ളത്. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും യുഎസ്
പ്രസിഡന്റ് ബൈഡനും നല്‍കിയ സ്ഥിരീകരണം ടെക്‌നോളജിയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു.
പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ തുറന്നതും ആക്‌സസ് ചെയ്യാവുന്നതും സുരക്ഷിതവുമായ സാങ്കേതിക ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിനെ നാസ്‌കോ അഭിനന്ദിച്ചു. ഈ സഹകരണം ഇന്ത്യക്ക് ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കാനും വലിയ നവീകരണത്തിനും വഴിയൊരുക്കുകയും ചെയ്യും.
പ്രതിരോധം, ഊര്‍ജ്ജം, ടെലികോം, സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയാണ്. യുഎസും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം മികച്ച ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വികസ്വര രാജ്യങ്ങളിലെ ഡിപിഐകളുടെ വികസനത്തിലൂടെയും വിന്യാസത്തിലൂടെയും, ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഈ സഹകരണം ഇന്ത്യയ്ക്ക് ആഗോള ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹബ്ബ് എന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യുമെന്ന് നാസ്‌കോം പറയുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാന്‍ ഇത് മാതൃക കൂടിയാണ്.
വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം, ജോലി ചെയ്യുന്നവരുടെ നൈപുണ്യം എന്നിവയില്‍ ഇന്ത്യന്‍ ടെക് വ്യവസായത്തിന്റെ സംഭാവനകളെ യുഎസ് അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് നാസ്‌കോം നിരീക്ഷിച്ചു. വിസ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും യുഎസിനുള്ളില്‍ വിസ പുനര്‍മൂല്യനിര്‍ണയം സാധ്യമാക്കാനും ശ്രമിക്കും.
മൊബിലിറ്റി വര്‍ധിപ്പിക്കാനും കോണ്‍സുലേറ്റുകളിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനും ഇതുവഴി സാധിക്കും. ഈ പ്രഖ്യാപനങ്ങള്‍ പുറത്തുവരുന്ന ജോലിക്കാരുടെ പ്രാധാന്യത്തെ യുഎസ് വിലകുറച്ച് കാണുന്നില്ല എന്നതിന് ഉദാഹരണംകൂടിയാണ്. ഈ നടപടികള്‍ യുഎസിലേക്ക് പ്രതിഭകളുടെ ഒഴുക്ക് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കും-നാസ്‌കോം പറയുന്നു.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ നവീകരണത്തിനും കഴിവുകള്‍ക്കുമുള്ള ഒരു പ്രമുഖ കേന്ദ്രമായി ഇന്ത്യ നിലകൊള്ളുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വര്‍ധന, അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം തുടങ്ങിയവകൊണ്ട് എഐ മുന്നേറ്റങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍ ഇടം പിടിച്ചുകഴിഞ്ഞു.