സ്വര്‍ണം; 'ഒരു രാജ്യം, ഒരു നിരക്ക്' നയം വേണമെന്ന് ആവശ്യം

  • ഓഗസ്റ്റ് മുതല്‍ കിഴക്കന്‍ ഇന്ത്യയില്‍ ഏകീകൃത നിരക്ക്
  • ബജറ്റില്‍ 9 ശതമാനം തീരുവ വെട്ടിക്കുറച്ചത് അപ്രതീക്ഷിതം

Update: 2024-07-26 05:37 GMT

സ്വര്‍ണാഭരണ വ്യവസായം 'ഒരു രാജ്യം, ഒരു നിരക്ക്' നയത്തിനായി വാദിക്കുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ കിഴക്കന്‍ ഇന്ത്യയില്‍ ഏകീകൃത നിരക്ക് ആരംഭിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജ്യത്തുടനീളം ഏകീകൃത സ്വര്‍ണവില എന്ന ആശയത്തില്‍ എല്ലാ പങ്കാളികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്വര്‍ണ ശില്‍പ ബച്ചാവോ കമ്മിറ്റി പ്രസിഡന്റ് സമര്‍ ക്ആര്‍ ഡെ പറഞ്ഞു.

''ഓഗസ്റ്റ് മുതല്‍ ബംഗാളിലും കിഴക്കന്‍ ഇന്ത്യയിലും ഞങ്ങള്‍ ഒരൊറ്റ നിരക്കില്‍ ആരംഭിക്കും, ഈ സംരംഭത്തിനായി ബുള്ളിയന്‍ വില്‍പ്പനക്കാരെ ഉള്‍പ്പെടുത്തും,'' സമര്‍ പറഞ്ഞു.

അടുത്ത ആറ് മാസത്തിനുള്ളില്‍ 'ഒരു ഗോള്‍ഡ് റേറ്റ്' നയം രാജ്യവ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വലിയ ദേശീയ ജ്വല്ലറി റീട്ടെയില്‍ ശൃംഖലകളുമായി ചര്‍ച്ച നടത്തിവരികയണ്. ബജറ്റില്‍ 9 ശതമാനം തീരുവ വെട്ടിക്കുറച്ചത് അപ്രതീക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുത്തനെയുള്ള തീരുവ വെട്ടിക്കുറച്ചത് അനധികൃത ഇറക്കുമതി ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് വ്യവസായ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആകെ ഇറക്കുമതി ചെയ്യുന്ന 950 ടണ്ണില്‍ 100 ടണ്ണും സ്വര്‍ണക്കടത്ത് ആണെന്ന് വജ്ര ഇറക്കുമതിക്കാരനായ സണ്ണി ധോലാകിയ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച് സര്‍ക്കാരിന് മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു.

ആഭരണങ്ങളുടെ നിരക്ക് നിലവിലുള്ള മൂന്ന് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് ജിജെസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags:    

Similar News