ആറ് വര്‍ഷത്തേക്ക് മത്സരങ്ങള്‍ പാടില്ലെന്ന് ഗോദ്‌റെജദ്

  • ഏപ്രില്‍ 30 മുതല്‍ മത്സരമില്ലാത്ത കാലയളവ് തുടങ്ങി
  • മുംബൈയിലെ 3,400 ഏക്കര്‍ വരുന്ന ഭൂമിയുടെ അധികാരം ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിനായിരിക്കും.
  • 1897 ലാണ് പൂട്ട് നിര്‍മാണത്തിലൂടെ കമ്പനിക്ക് തുടക്കം കുറിച്ചു.

Update: 2024-05-02 10:20 GMT

127 വര്‍ഷത്തെ വ്യാവസായിക പാരമ്പര്യമുള്ള ഗോദ്‌റേജ് ഗ്രൂപ്പ് രണ്ടായി വിഭജിച്ചിരിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അല്ലതെ മറ്റൊന്നിലും ഗ്രൂപ്പ് കമ്പനികള്‍ തമ്മില്‍ ആറ് വര്‍ഷത്തേക്ക് കിടമത്സരം പാടില്ലെന്ന് കരാര്‍. ഒരു കമ്പനിക്ക് ആധിപത്യമുള്ള മേഖലയില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കണം മറ്റ് വിഭാഗത്തിന് കമ്പനി ആരംഭിക്കാനും പ്രവര്‍ത്തന മേഖല വിപുലീകരിക്കാനും അവകാശമുള്ളു. ഗോദ്‌റേജ് ബ്രാന്‍ഡ് ഉപയോഗിക്കുന്നതിലും നിഷ്‌കര്‍ഷയുണ്ട്. ഗോദ്റെജ് ബ്രാന്‍ഡിന് കീഴിലല്ലാതെ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കാമെന്നാണ് കരാര്‍.

ഫാമിലി സെറ്റില്‍മെന്റ് കരാറിലെ നിബന്ധനകള്‍ അനുസരിച്ച് എഫ്എംസിജി, സാമ്പത്തിക സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് അടക്കമുള്ള വിവിധ മേഖലകളില്‍ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നതിന് ആദി ഗോദ്റെജിനും ഇളയ സഹോദരന്‍ നാദിറിനും പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരിക്കും. മുംബൈയിലുള്ള പ്രധാന സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിരോധം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ഇന്റീരിയര്‍ ഡിസൈന്‍, ഇലക്ട്രിക് മൊബിലിറ്റി, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍, സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗോദ്റെജ് ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം ജംഷിദിനും സഹോദരി സ്മിത കൃഷ്ണയ്ക്കുമായിരിക്കും. റിയല്‍റ്റി ബിസിനസ് ഇരു വിഭാഗങ്ങള്‍ക്കും ഉള്‍പ്പെടുന്നതിനാല്‍ ഈമേഖലയില്‍ രണ്ട് കൂട്ടര്‍ക്കും ബ്രാന്‍ഡ് നെയിം ഉപയോഗിക്കാം. നിലവില്‍ സാന്നിദ്യമറിയിക്കാത്ത മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇരു കമ്പനികള്‍ക്കും കരാര്‍ പ്രകാരം അനുവാദമുണ്ട്.

ഗോദ്റെജ് ഗ്രൂപ്പിന്റെ ലിസ്റ്റഡ് സ്വത്തുകളുടെ പുനഃക്രമീകരണം പൂര്‍ത്തിയാകുമ്പോള്‍ ജംഷ്യാദ് ഗോദ്റെജിനേയും സ്മിത കൃഷ്ണയേയും പൊതു ഓഹരി ഉടമകളായി തരംതിരിക്കുന്നതാണ്. നിലവില്‍ ലിസ്റ്റഡ് സ്വത്തുക്കളുടെ പ്രമോട്ടര്‍ ഗ്രൂപ്പിലാണ് ഇവരുള്ളത്. സെബി നിയമങ്ങളനുസരിച്ച് പ്രമോട്ടര്‍ പൊതു ഓഹരി ഉടമയായി മാറണമെങ്കില്‍ ലിസ്റ്റഡ് സ്വത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈവശം വയ്ക്കാന്‍ പാടില്ല. ഗ്രൂപ്പിന്റെ നിലവിലെ കരാര്‍ പ്രകാരം, ജംഷ്യാദും സ്മിതയും പൊതു ഓഹരി ഉടമയായി മാറാന്‍ അര്‍ഹതയുള്ളവരാണ്.


Tags:    

Similar News