ആഗോള ആയുവേദ ഉച്ചകോടി കൊച്ചിയില്‍

  • മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും
  • 29, 30 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ പതിനെട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും
  • ആയുര്‍വേദ സംരംഭങ്ങളുടെ ആശയങ്ങല്‍ക്കുള്ള വേദികൂടിയാകും സമ്മേളനം

Update: 2024-08-27 08:38 GMT

ആയുര്‍വേദ ഉച്ചകോടി സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. സജി കുമാര്‍, കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ കണ്‍വീനര്‍ ഡോ. വി പി ലൂയിസ്, സി ഐ ഐ ഡയറക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍

ആറാമത് ആയുവേദ ഉച്ചകോടിയും ഈമാസം 29, 30 തീയതികളില്‍ എറണാകുളം അങ്കമാലി അഡല്ക്‌സ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇതോടൊപ്പം പതിനൊന്നാമത് കേരള ഹെല്‍ത്ത് ടൂറിസം പതിപ്പിനും ഇവിടെ തുടക്കമാകും. മുഖ്യമന്ത്രി പിണറായിവിജയന്‍ ഉച്ചകോടി ഓണ്‍ലൈനില്‍ ഉദ്ഘാടനംചെയ്യും. ആയുഷ്‌സെക്രട്ടറി രാജേഷ് കൊടേച്ച ഐഎഎസ്, കേരള ടൂറിസം സെക്രട്ടറി ബിജുകെ ഐ എ എസ്, മാലിദ്വീപ് ആരോഗ്യ സഹമന്ത്രി അഹമ്മദ്ഗാസിം എന്നിവര്‍ സംബന്ധിക്കും.

സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, ആയുഷ് മന്ത്രാലയം എന്നിവരുടെസഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ ആയുര്‍വേദ മേഖലക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതിനും ഹെല്‍ത്ത് ടൂറിസത്തിന്റെ കൂടുതല്‍ സാധ്യതകള്‍ തേടുന്നതിനുമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

പതിനെട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ആയുവേദ ഉച്ചകോടി ചെയര്‍മാന്‍ ഡോ. സജികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിനുശേഷം കേരളത്തിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മുന്നേറ്റവും കുറഞ്ഞ ചികിത്സാ ചെലവും മികച്ച ആഗോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഇതിന് കാരണമമാണെന്ന് ഡോ. സജികുമാര്‍ പറഞ്ഞു.

ഈ ഉച്ചകോടി ആഗോള ഹെല്‍ത്ത് ടൂറിസം രംഗത്ത് കേരളത്തിന് മികച്ചസ്ഥാനം നേടിത്തരുമെന്ന് കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ കണ്‍വീനര്‍ ഡോ. പി വി ലൂയിസ്പറഞ്ഞു.

ആയുവേദത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് താല്‍പര്യമുള്ളവര്‍ക്ക് ആശയവിനിമയം നടത്തുന്നതിനും അവരുടെ സംരംഭ ആശയങ്ങള്‍ക്ക് വേദി ഒരുക്കുന്നതിനും ഉച്ചകോടി ഉപയോഗപ്പെടും. ബ്രാന്‍ഡിംഗ്, ഗവേഷണം, നിര്‍മിതബുദ്ധി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ ആയുര്‍വേദത്തെ കൂടുതല്‍ സാധ്യതയുള്ളതാക്കുക എന്നതാണ് സമ്മേളനത്തിന്റെ തീം.

80ഓളം പ്രദര്‍ശകരും മൂവായിരം വാണിജ്യ സന്ദര്‍ശകരും സമ്മേളനത്തില്‍ പങ്കെടുക്കും. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും.

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ സംരക്ഷണം, മെഡിക്കല്‍ വാല്യു ഉള്ള യാത്രകള്‍, ശുശ്രൂഷയിലെ ഭാവി സാധ്യതകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങലിലും ചര്‍ച്ച നടക്കും

Tags:    

Similar News