ചെറുനഗരങ്ങളിലേക്ക് ജിഞ്ചര്‍ ഹോട്ടല്‍സ് വിപുലീകരിക്കുന്നു

  • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സാന്നിധ്യം ഇരട്ടിയാക്കും
  • രാജ്യത്തെ മികച്ച 10 നഗരങ്ങള്‍ക്കപ്പുറത്തേക്കുള്ള വളര്‍ച്ചയാണ് ജിഞ്ചര്‍ ഹോട്ടല്‍സ് ലക്ഷ്യമിടുന്നത്

Update: 2024-07-01 05:15 GMT

അടുത്ത മൂന്നുമതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ഇരട്ടിയാക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ബജറ്റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ജിഞ്ചര്‍ ഹോട്ടല്‍സ്. ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയുടെ സബ്സിഡിയറിയായ റൂട്ട്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തുന്ന ജിഞ്ചര്‍ ഹോട്ടല്‍സിന് ഈ മേഖലകളില്‍ 876 മുറികളുള്ള 11 പ്രോപ്പര്‍ട്ടികളാണുള്ളത്.

ഇന്ത്യയില്‍ മെട്രോ നഗരങ്ങള്‍ക്കപ്പുറം ചെറിയ നഗരങ്ങളിലേക്കുള്ള വളര്‍ച്ച കൈവരിക്കാനാണ് ബ്രാന്‍ഡ് ശ്രമിക്കുന്നത്.

ഇന്ത്യയിലെ മികച്ച 10 നഗരങ്ങള്‍ക്കപ്പുറത്തേക്കുള്ള വളര്‍ച്ചയാണ് ജിഞ്ചര്‍ ഹോട്ടല്‍സ് ചിന്തിക്കുന്നത്. ഇത് വിപുലീകരണത്തിന്റെ പാതയാണെന്ന് ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയുടെ ക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു പറഞ്ഞു.

പാറ്റ്ന, കൊല്‍ക്കത്ത, അസന്‍സോള്‍, പരദീപ്, ഗുവാഹത്തി, ജോര്‍ഹട്ട്, ദിബ്രുഗഢ് എന്നിവിടങ്ങളിലെ ഏഴ് ഹോട്ടലുകള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് റൂട്ട്സ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കൂടിയായ റാവു പറഞ്ഞു.

മൊത്തം 91 ജിഞ്ചര്‍ ഹോട്ടലുകളില്‍ 66എണ്ണം ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതില്‍ 18 എണ്ണം കിഴക്ക്-വടക്കുകിഴക്ക് മേഖലയിലാണ്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ജിഞ്ചര്‍ ഹോട്ടല്‍സിന് ഇതിനകം തന്നെ 'മികച്ച സാന്നിധ്യം' ഉള്ളതിനാല്‍ അതിനപ്പുറം വളരാന്‍ ഇതിന് സാധ്യതയേറെയാണ്. കോര്‍പ്പറേറ്റുകള്‍, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപന ഉടമകള്‍, വിനോദം, കുടുംബം തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ ജിഞ്ചര്‍ ഹോട്ടല്‍സിന്റെ കിഴക്കും വടക്കുകിഴക്കും വിപണികള്‍ ആകര്‍ഷിക്കുന്നു.

2018 ഡിസംബറില്‍, വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങളെയും നിരക്ക് പോയിന്റുകളെയും ഉള്‍ക്കൊള്ളിക്കുന്നതിനായി ജിഞ്ചര്‍ ഒരു പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയോടെ ലീന്‍ ലക്സ് സെഗ്മെന്റ് അവതരിപ്പിച്ചു.

2024 സാമ്പത്തിക വര്‍ഷത്തില്‍ ബ്രാന്‍ഡ് മൊത്തം വരുമാനം 486 കോടി രൂപ രേഖപ്പെടുത്തി, മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 34 ശതമാനം വര്‍ധിച്ചു. ജിഞ്ചര്‍ ഹോട്ടല്‍സ് അതിന്റെ മൊത്തം പ്രോപ്പര്‍ട്ടികളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് 2025-ഓടെ 125 ആയി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News