ടെന്‍ഷനില്ലാത്ത ഉത്സവകാലം എങ്ങനെ പ്ലാന്‍ ചെയ്യാം?

  • കിഴിവുകളും പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഉപയോഗപ്പെടുത്തുക
  • ഉത്തരവാദിത്തമുള്ള കടമെടുപ്പിനായി ലോണ്‍ നിബന്ധനകള്‍ മനസ്സിലാക്കുക
  • ലോണിന്റെ അച്ചടക്കത്തോടെയുള്ള തിരിച്ചടവ് നിലനിര്‍ത്തുക

Update: 2024-08-20 05:43 GMT

ഉത്സവ സീസണ്‍ ഏവരുടെയും മുമ്പില്‍ തുറന്നിടുന്നത് വിശാലമായ ഷോപ്പിംഗ് അവസരമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ വലിയ കടം ഒഴിവാക്കുന്നതിന് എന്തു ചെയ്യാനാകും? സാമ്പത്തിക പിരിമുറുക്കം ഒഴിവാക്കാന്‍ തന്ത്രപരമായ ആസൂത്രണവും അച്ചടക്കമുള്ള ചെലവുകളും ആവശ്യമാണെന്ന് പറയാം.

ഇവിടെ കിഴിവുകളും പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഉപയോഗപ്പെടുത്തി ഒരു യഥാര്‍ത്ഥ ബജറ്റ് ക്രമീകരിക്കുന്നത് അമിത ചെലവ് തടയുന്നതിന് നിര്‍ണായകമാണ്.

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക, ക്രെഡിറ്റ് കാര്‍ഡുകള്‍ ജാഗ്രതയോടെ ഉപയോഗിക്കുക, ഉത്തരവാദിത്തമുള്ള കടമെടുപ്പ് ഉറപ്പാക്കാന്‍ ലോണ്‍ നിബന്ധനകള്‍ മനസ്സിലാക്കുക എന്നിവയെല്ലാം സാമ്പത്തിക വിദഗ്ധര്‍ ഇതിനായി നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ ബജറ്റ് ആസൂത്രണവും അതില്‍ ഉറച്ചുനില്‍ക്കുന്നതും അതിപ്രധാനമാണ്.

അതേസമയം, കൃത്യസമയത്ത് പണമടയ്ക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കാനും സാമ്പത്തിക ബാധ്യതകള്‍ ലളിതമാക്കുന്നതിന് കടം ഏകീകരണം പരിഗണിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കടം കൊണ്ട് അമിതമായി നീട്ടുന്നത് ഒഴിവാക്കേണ്ടത് ഇതില്‍ പ്രധാനമാണെന്ന് ഭാരത് ലോണിന്റെ സ്ഥാപകന്‍ അമിത് ബന്‍സാല്‍ ഉപദേശിക്കുന്നു.

പലിശയും പിഴയും കുറയ്ക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുകള്‍ വേഗത്തില്‍ അടയ്ക്കുക. ആസൂത്രണം ചെയ്തിട്ടും ചില ചെലവുകള്‍ക്കായി കടം വാങ്ങേണ്ടി വന്നേക്കാം എന്നത് മറക്കാതിരിക്കുക-ക്രെഡ്‌ജെനിക്‌സിന്റെ സഹസ്ഥാപകനും സിപിടിഒയുമായ ആനന്ദ് അഗര്‍വാള്‍ പറയുന്നു.

ഏത് വായ്പയുടെയും നിബന്ധനകള്‍ അറിയുക എന്നത് പരമ പ്രധാനമാണ്. കുറഞ്ഞ പലിശ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. വ്യക്തമായ തിരിച്ചടവ് പ്ലാന്‍ ഉണ്ടാക്കുക. സാമ്പത്തിക പരിധികള്‍ കുടുംബവുമായി ആശയവിനിമയം നടത്തുക, ആവേശത്തോടെയുള്ള വാങ്ങലുകള്‍ ഒഴിവാക്കുക എന്നത് അമിത കടം ഒഴിവാക്കുന്നതിന് സഹായിക്കും.

ബാധ്യതകള്‍ ലഘൂകരിക്കുന്നതിനും പലിശ ചെലവുകള്‍ കുറയ്ക്കുന്നതിനും നിലവിലുള്ള കടങ്ങള്‍ ഏകീകരിക്കുന്നത് പരിഗണിക്കുകയെന്ന് ബന്‍സാല്‍ നിര്‍ദ്ദേശിച്ചു.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത്, നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മാത്രം കടം വാങ്ങുക, അച്ചടക്കത്തോടെ തിരിച്ചടവ് നിലനിര്‍ത്തുക എന്നത് അതിപ്രധാനമാണ്. ഇത് നടപ്പിലാക്കുകവഴി സാമ്പത്തികമായി പിരിമുറുക്കമില്ലാത്ത ഒരു ഉത്സവകാലം ആസ്വദിക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News