6 വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രം
ഗോതമ്പ് ക്വിന്റലിന് 2425 രൂപ കർഷകന് ലഭിക്കും
2025-26 വിപണന സീസണിലെ ആറ് നിർബന്ധിത റാബി വിളകളുടെ മിനിമം താങ്ങുവില ( എംഎസ്പി ) വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
ഗോതമ്പിന്റെ മിനിമം താങ്ങുവില (എംഎസ്പി) 2275 രൂപയില്‍ നിന്നും 2425 രൂപയായി ഉയര്‍ത്തി. ബാര്‍ലിയുടെ എംഎസ്പി 1850 രൂപയില്‍ നിന്നും 1980 രൂപയാക്കി വര്‍ധിപ്പിച്ചു. പയറു വര്‍ഗങ്ങളുടേത് 5440 രൂപയില്‍ നിന്നും 5650 ആയും, പരിപ്പ് അടക്കമുള്ള ധാന്യങ്ങളുടേത് 6425 രൂപയില്‍ നിന്ന് 6700 ആയും ഉയര്‍ത്തിയിട്ടുണ്ട്. റേപ്‌സീഡ്/ കടുക് എന്നിവയുടേത് 5650 രൂപയില്‍ നിന്നും 5960 രൂപയായും, കുങ്കുമപ്പൂവിൻ്റെത് 5800 രൂപയില്‍ നിന്നും 5940 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ 3% വര്‍ധിപ്പിക്കാനും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫ് നല്‍കാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായും അശ്വിനി വൈഷ്ണവ് അറിയിച്ചു.