സ്വയം തൊഴിലിലൂടെ വളർന്ന വമ്പൻ കമ്പനികളിൽ മിക്കതും ബെംഗളുരുവില്‍
- റിപ്പോര്‍ട്ട് അനുസരിച്ച് 129 കമ്പനികള്‍ ബെംഗളൂരുവില്‍നിന്ന്
- 2000-ന് ശേഷം ആരംഭിച്ച ഏറ്റവും മൂല്യമുള്ള 200 കമ്പനികളുടെ സ്ഥാപകരാണ് പട്ടികയിലുള്ളത്.
സ്വയം തൊഴിൽ കണ്ടെത്തലിലൂടെ ആരംഭിച്ച ഏറ്റവും മൂല്യമുള്ള കമ്പനികളുടെ വലിയ ഹബ്ബ് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവെന്ന് റിപ്പോര്‍ട്ട്. ഹുറുണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇങ്ങനെ സ്വയം തൊഴിൽ കണ്ടെത്തിയ 129 വ്യവസായ പ്രമുഖര്‍ കര്‍ണാടക തലസ്ഥാനത്ത് നിന്നുള്ളവരാണ്. ഇത് മുംബൈ (78), ഗുരുഗ്രാം, ന്യൂഡെല്‍ഹി (49) എന്നിവയെക്കാള്‍ ഏറെമുന്നിലാണ്.
ഡി-മാര്‍ട്ട് റീട്ടെയില്‍ ശൃംഖല നടത്തുന്ന അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിലെ രാധാകിഷന്‍ ദമാനി, മികച്ച 200 സ്വയം തൊഴിൽ കണ്ടെത്തൽ സംരംഭകരുടെ പട്ടികയില്‍ മുന്നിലാണ്. 2000-ല്‍ സ്ഥാപിതമായ കമ്പനിയുടെ വിപണി മൂല്യം സെപ്റ്റംബര്‍ വരെ 2.38 ലക്ഷം കോടി രൂപയാണ്.
ബെംഗളൂരുവില്‍ നിന്നുള്ള ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിതമായ ഫ്‌ളിപ്കാര്‍ട്ടും 1.19 ലക്ഷം കോടി രൂപയുടെ ഇക്വിറ്റി മൂല്യവുമായി രണ്ടാം സ്ഥാനത്തും ഉണ്ട്. ദീപീന്ദര്‍ ഗോയല്‍ സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 86,835 കോടി രൂപ വിപണി മൂല്യവുമായി മൂന്നാമതുമാണ്.
ലിസ്റ്റ് ചെയ്തതും, ചെയ്യാത്തതുമായ സ്ഥാപനങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കമ്പനികളുടെ മൂല്യനിര്‍ണയം വിശകലനം ചെയ്യുമ്പോള്‍ നിക്ഷേപകരുടെ മാര്‍ക്ക്-ഡൗണ്‍ ( വിലയും, മൂല്യവും തമ്മിലുള്ള വ്യത്യാസം) കണക്കിലെടുത്തതായി ഹുറുണ്‍ ഇന്ത്യയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.
2000-ന് ശേഷം ആരംഭിച്ച ഏറ്റവും മൂല്യമുള്ള 200 കമ്പനികളുടെ 405 സ്ഥാപകരാണ് പട്ടികയിലുള്ളത്. ഈ കമ്പനികളുടെ മൊത്തം മൂല്യം 30 ലക്ഷം കോടി രൂപയാണ്.
ലിസ്റ്റിലെ ഏറ്റവും കൂടുതല്‍ കമ്പനികള്‍ (46) ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്ടറില്‍ നിന്നാണ് വരുന്നത്. 30 കമ്പനികളുള്ള റീട്ടെയില്‍ മേഖലയും 26 കമ്പനികളില്‍ ഹെല്‍ത്ത്കെയറും പിന്തുടരുന്നു.
50,630 കോടി രൂപയുടെ ഇക്വിറ്റി മൂല്യവുമായി പത്താം സ്ഥാനത്തുള്ള സെറോദ പോലുള്ള ബൂട്ട്സ്ട്രാപ്പ്ഡ് കമ്പനികളും ( ഉടമസ്ഥരുടെ പണം കൊണ്ടോ, പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം കൊണ്ടോ പ്രവർത്തിക്കുന്ന കമ്പനികൾ) പട്ടികയിലുണ്ട്. ഇരുപത് വനിതാ സംരംഭകര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. . ഫാല്‍ഗുനി നായര്‍ സ്ഥാപിച്ച നൈക ഈ വിഭാഗത്തെ നയിക്കുന്നു.
അനുഭവപരിചയ൦ വെച്ച് നോക്കുമ്പോൾ , 80-കാരനായ അശോക് സൂത ഏറ്റവും പ്രായമുള്ളയാളും സെപ്റ്റോയുടെ 21 വയസ്സുള്ള കൈവല്യ വോഹ്റ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമാണ്.