വിഡാല്‍ ഹെല്‍ത്ത് കെയര്‍ ഇനി ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തിന് സ്വന്തം

  • ഗ്ലോബല്‍ ക്ലയന്റുകള്‍ക്ക് ഇന്‍സുര്‍ടെക് സൊല്യൂഷനുകളും വിഡാല്‍ നല്‍കുന്നു
  • ബജാജ് ഗ്രൂപ്പിന്റെ എല്ലാ ഓട്ടോ ഇതര ബിസിനസ്സുകളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്.
  • ബജാജ് ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപ കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്

Update: 2024-01-31 07:58 GMT

വിഡാല്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസസിനെ ഏറ്റെടുത്ത് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്. 325 കോടി രൂപയ്ക്കാണ് ഏറ്റെടുത്തല്‍. ബജാജ് ഫിന്‍സെര്‍വിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്.

പൂനെ ആസ്ഥാനമായുള്ള ഹെല്‍ത്ത് ടെക് സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തിന് 1,00,000 ഡോക്ടര്‍മാരുടെയും 5,500 ലാബുകളുടെയും 2,100 ആശുപത്രികളുടെയും ശൃംഖലയുണ്ട്. കൂടാതെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ പങ്കാളിയും ഏകീകൃത ഹെല്‍ത്ത് ഇന്റര്‍ഫേസ് നെറ്റ്വര്‍ക്കിലും ആരോഗ്യ പരിപാലന ഇടപാടുകള്‍ സുഗമമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ പൂര്‍ത്തിയാകുമ്പോള്‍, വിഡാലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ബജാജ് ഹെല്‍ത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായി മാറും.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്ന ഹോസ്പിറ്റലൈസേഷന്‍ ആവശ്യങ്ങള്‍ക്കായി ബജാജ് ഹെല്‍ത്തിന്റെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് ബജാജ് കണക്കാക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള വിഡാല്‍ ഹെല്‍ത്ത്കെയര്‍ ഒരു മുന്‍നിര ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേറ്ററാണ്. വിഡാല്‍ ഹെല്‍ത്ത്കെയറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വിഡാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്.

5,000 കോടി രൂപയിലധികം പ്രീമിയവുമായി 130 ദശലക്ഷം ആളുകളിലേക്ക് വിഡാല്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ഗ്രൂപ്പ് പോളിസികള്‍, റീട്ടെയില്‍ ഇന്‍ഷുറന്‍സ്, ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീമുകള്‍ എന്നിവയുടെ സേവനം നല്‍കുന്നതിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഈ ഏറ്റെടുക്കലോടെ ബജാജ് ഹെല്‍ത്തിനെ ഉപഭോക്താക്കള്‍ക്ക് ഒപിഡി, വെല്‍നസ്, ഹോസ്പിറ്റലൈസേഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാന്‍ പ്രാപ്തമാക്കുന്നുവെന്ന് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ദേവാങ് മോഡി പറഞ്ഞു.

Tags:    

Similar News