ആൾട്ടോയുടെ വിൽപ്പന ടോപ് ഗിയറിൽ, 45 ലക്ഷം കടന്നു
- നാലു മോഡലുകളിൽ ലഭ്യമാണ്
- 24 .9 കിലോമീറ്റര്‍ മൈലേജ്
മാരുതി സുസുക്കിയുടെ ആൾട്ടോയുടെ വിൽപ്പന 45 ലക്ഷം കഴിഞ്ഞു. 2000 ൽ ഇറക്കിയപ്പോൾ മുതൽ ഉപഭോക്താക്കളുടെ മനം കവർന്ന ഈ കുഞ്ഞൻ കാർ, 2004 ആയപ്പോഴേക്കും രാജ്യത്തെ ഏറ്റവും അധികം വില്പനയുള്ള കാറായി. അവിടിന്നങ്ങോട്ടു യാത്ര ടോപ് ഗിയറിൽ തന്നെ ആയ്യിരുന്നു. 2008 ആയപ്പോഴേക്കും 10 ലക്ഷം ആൾട്ടോ റോഡിലിറങ്ങി. 2012 ൽ ഇത് 20 ലക്ഷവും, 2016 ൽ 30 ലക്ഷവു ആയി വളർന്നു.. 2020 ആയപ്പോഴേക്കും വിൽപ്പന 40 ലക്ഷം കടന്നു ചരിത്ര നേട്ടത്തിലെത്തി.
ആൾട്ടോയുടെ ഏറ്റവും പുതിയ അവതാരമാണ് K 10 . ഇത് പുറത്തിറക്കിയത് 2022 ലാണ്. നാലു മോഡലുകളിൽ ലഭ്യമാകുന്ന K 10 നു 24 .9 കിലോമീറ്റര് മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.