റിലയന്‍സ് കാപിറ്റലിനെ ഏറ്റെടുക്കല്‍; വായ്പയെടുക്കാന്‍ പദ്ധതിയിട്ട് ഹിന്ദുജ ഗ്രൂപ്പ്

  • 360 വണ്‍ പ്രൈമില്‍ നിന്നും 4000 കോടി രൂപ വായ്പയെടുക്കാന്‍ പദ്ധതിയിട്ട് ഹിന്ദുജ ഗ്രൂപ്പ്.
  • ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ഇടപാടിനായി 8,000 കോടി വായ്പയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
  • 15 ശതമാനം പലിശ നിരക്കിലാണ് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത്.

Update: 2024-02-14 09:28 GMT

റിലയന്‍സ് കാപിറ്റലിനെ ഏറ്റെടുക്കുന്നതിന് 360 വണ്‍ പ്രൈമില്‍ നിന്നും 4000 കോടി രൂപ വായ്പയെടുക്കാന്‍ പദ്ധതിയിട്ട് ഹിന്ദുജ ഗ്രൂപ്പ്. അനില്‍ അനില്‍ അംബാനിയുടെ കീഴില്‍ പാപ്പരത്ത നടപടി നേരിടുന്ന കമ്പനിയാണ് റിലയന്‍സ് കാപിറ്റല്‍. 15 ശതമാനം പലിശ നിരക്കിലാണ് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത്.

ഹിന്ദുജ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ഇടപാടിനായി 8,000 കോടി വായ്പയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിന്റെ ഓഹരി ഏറ്റെടുക്കാന്‍ ഡിസംബറില്‍, ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ്,ഐഐഎച്ച്എല്‍, ബിഎഫ്എസ്‌ഐ ഇന്ത്യ, ഏഷ്യ എന്റര്‍പ്രൈസസ് എന്നിവയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ നിരക്കുകളുമായി ബന്ധപ്പെട്ട വിവിധ വായ്പാ വിതരക്കാര്‍ വ്യത്യസ്ത തരത്തിലാണ് ഇടാക്കുന്നതെന്നത് ഒരു വെല്ലുവിളിയാണ്. ആരെസ് എസ്എസ്ജി ഉള്‍പ്പെടെയുള്ള വിവിധ വായ്പാ ദാതാക്കള്‍ ഉയര്‍ന്ന പലിശ നിരക്കും കനത്ത ഉടമ്പടികളും മുന്നോട്ട് വയ്ക്കുന്നുണ്ട്. പാപ്പരത്ത നടപടി നേരിടുന്ന കമ്പനിയില്‍ നിന്നുള്ള ആസ്തികളാണ് ലോണിന് ഈടായി നല്‍കുന്നത്. 9,650 കോടിയുടെ ഓഫര്‍ ആവശ്യമായ അംഗീകാരങ്ങള്‍ക്ക് വിധേയമായി, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി (സിഒസി) അംഗീകരിച്ചു.

Tags:    

Similar News