തകരില്ല, തളരില്ല, തകര്‍ക്കാനാകില്ല കേരളത്തെ

  • കേരളത്തിന്റേത്‌ സൂര്യോദയ സമ്പദ്ഘടന
  • കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിരാശരായവരാണ് കേരളത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ അഭിപ്രായം.
  • കെ.എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ്

Update: 2024-02-05 04:42 GMT

തകരില്ല, തളരില്ല, തകര്‍ക്കാനാകില്ല കേരളത്തെ ആത്മ വിശ്വാസത്തോടെ കെ.എന്‍ ബാലഗോപാല്‍. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കെ.എന്‍ ബാലഗോപാല്‍ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനായണെന്ന് അവകാശപ്പെട്ടുകൊണ്ട് ആരംഭിച്ച ബജറ്റവതരണത്തില്‍ കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയെ എടുത്തു പറഞ്ഞു.കേന്ദ്ര അവഗണന തുടര്‍ന്നാല്‍ കേരളം പ്ലാന്‍ ബി ആലോചിക്കേണ്ടി വരും.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിരാശരായവരാണ് കേരളത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ അഭിപ്രായം. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള നികുതി വിഹിതം, ഗ്രാന്റുകള്‍, ഫണ്ടുകള്‍ എന്നിവയെക്കുറിച്ചെല്ലാം അഭിപ്രായപ്പെട്ട കെ.എന്‍ ബാലഗോപാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതമായി 100 ല്‍ 46 രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നത് 100 ല്‍ 21 രൂപ മാത്രമാണെന്നും അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്താം 

Tags:    

Similar News