ബാങ്കുകളിലെ ഔട്ട്‌സോഴ്‌സിംഗ്: ചട്ടങ്ങള്‍ ഉടനെന്ന് ആര്‍ബിഐ
മുംബൈ: ബാങ്കുകളിലെ ഔട്ട്‌സോഴ്‌സിംഗ് ബിസിനസുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകള്‍ ഇല്ലാതാക്കാന്‍ ആര്‍ബിഐ. ഔട്ട്‌സോഴ്‌സിംഗുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു. സ്ഥിരനിക്ഷേപങ്ങളുടെ ബുക്കിംഗ്, ബൈ നൗ പേ ലേറ്റര്‍ സംബന്ധിച്ച അനുമതി, ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ബോര്‍ഡിംഗ് തുടങ്ങിയ സേവനങ്ങളൊക്കെ നല്‍കുന്നതിന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ഔട്ട്‌സോഴ്‌സിംഗ് നടത്താറുണ്ട്. ഇത്തരം ഔട്ട്‌സോഴ്‌സിംഗുമായി ബന്ധപ്പെട്ട് ദുരുപയോഗങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ കൂടിയാണ് പ്രത്യേക ചട്ടമൊരുക്കുന്നത്. സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗിലെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിന് ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും ഹൗസിംഗ് […]
മുംബൈ: ബാങ്കുകളിലെ ഔട്ട്‌സോഴ്‌സിംഗ് ബിസിനസുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകള്‍ ഇല്ലാതാക്കാന്‍ ആര്‍ബിഐ. ഔട്ട്‌സോഴ്‌സിംഗുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു. സ്ഥിരനിക്ഷേപങ്ങളുടെ ബുക്കിംഗ്, ബൈ നൗ പേ ലേറ്റര്‍ സംബന്ധിച്ച അനുമതി, ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ബോര്‍ഡിംഗ് തുടങ്ങിയ സേവനങ്ങളൊക്കെ നല്‍കുന്നതിന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ഔട്ട്‌സോഴ്‌സിംഗ് നടത്താറുണ്ട്. ഇത്തരം ഔട്ട്‌സോഴ്‌സിംഗുമായി ബന്ധപ്പെട്ട് ദുരുപയോഗങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ കൂടിയാണ് പ്രത്യേക ചട്ടമൊരുക്കുന്നത്.
സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗിലെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിന് ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും ആര്‍ബിഐ മുമ്പ് പലതവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് കൈകാര്യം ചെയ്യുന്നതിനുള്ള കരട് ചട്ടങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്നും ഇവ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുമെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്.