വിപണി മാനദണ്ഡങ്ങള്‍ ലംഘിച്ച നാല് കമ്പനികള്‍ക്ക് പിഴ ചുമത്തി സെബി
ഡെല്‍ഹി: കമ്പനീസ് ആക്ടിലെ വ്യവസ്ഥകളും, പബ്ലിക് ഇഷ്യൂ മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് സെബി 40 ലക്ഷം രൂപ പിഴ ചുമത്തി. എച്ച്പിസി ബയോസയന്‍സ്, തരുണ്‍ ചൗഹാന്‍, മധു ആനന്ദ്, അരുണ്‍ കുമാര്‍ ഗുപ്ത എന്നിവര്‍ക്കാണ് പത്ത് ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. 2014 ല്‍ സെബി നിയോഗിച്ച ഗിന്നസ് കോര്‍പറേറ്റ് അഡ്വവൈസേഴ്‌സ് നടത്തിയ പരിശോധനയില്‍ 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ എച്ച്പിസി ബയോസയന്‍സസ് നടത്തിയ ലിസ്റ്റിംഗ് രേഖകളിലും, ലിസ്റ്റിംഗിനുള്ള […]
ഡെല്‍ഹി: കമ്പനീസ് ആക്ടിലെ വ്യവസ്ഥകളും, പബ്ലിക് ഇഷ്യൂ മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് സെബി 40 ലക്ഷം രൂപ പിഴ ചുമത്തി.
എച്ച്പിസി ബയോസയന്‍സ്, തരുണ്‍ ചൗഹാന്‍, മധു ആനന്ദ്, അരുണ്‍ കുമാര്‍ ഗുപ്ത എന്നിവര്‍ക്കാണ് പത്ത് ലക്ഷം രൂപ വീതം പിഴ ചുമത്തിയത്.
2014 ല്‍ സെബി നിയോഗിച്ച ഗിന്നസ് കോര്‍പറേറ്റ് അഡ്വവൈസേഴ്‌സ് നടത്തിയ പരിശോധനയില്‍ 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ എച്ച്പിസി ബയോസയന്‍സസ് നടത്തിയ ലിസ്റ്റിംഗ് രേഖകളിലും, ലിസ്റ്റിംഗിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ടും ചില ലംഘനങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഉത്തരവ്. തുടര്‍ന്ന്, എച്ച്പിസി ഓഹരികളുടെ ഗണ്യമായ വില വര്‍ദ്ധനവിനെക്കുറിച്ച് സെബി അന്വേഷണം നടത്തി.
റിക്കോ ഇന്ത്യ വിപണി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രത്യേക ഉത്തരവിലൂടെ സെബി ആശിഷ് പാണ്ഡെയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തി. മറ്റൊരു ഉത്തരവില്‍, ഓഹരി വില്‍പ്പനയില്‍ കൃത്രിമം നടത്തിയതിന് ദര്‍ശന്‍ കയാനും അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്.