ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പ് ലൂപ്പ് 25 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ഡെല്‍ഹി: ജനറല്‍ കാറ്റലിസ്റ്റും, എലിവേഷന്‍ ക്യാപിറ്റലും നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ 25 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ചതായി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പ് ലൂപ്പ് അറിയിച്ചു. സീരീസ്-ബി ഫണ്ടിംഗ് റൗണ്ടില്‍, പ്രമുഖ സിലിക്കണ്‍ വാലി നിക്ഷേപകരായ വിനോദ് ഖോസ്ല, ഖോസ്ല വെഞ്ച്വേഴ്സ്, സിയറ വെഞ്ച്വേഴ്സ്, പുതിയ നിക്ഷേപകരായ ഒപ്ടം വെഞ്ച്വേഴ്സ് എന്നിവരും പങ്കാളികളായതായി ലൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. വില്‍പ്പന വളര്‍ച്ച, ഉല്‍പ്പന്ന വികസനം, തന്ത്രപരമായ നിയമനം എന്നിവ വര്‍ധിപ്പിക്കുന്നതിന് കമ്പനി പുതിയ ഫണ്ടുകള്‍ ഉപയോഗിക്കും. […]

Update: 2022-04-20 00:25 GMT

ഡെല്‍ഹി: ജനറല്‍ കാറ്റലിസ്റ്റും, എലിവേഷന്‍ ക്യാപിറ്റലും നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ 25 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ചതായി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പ് ലൂപ്പ് അറിയിച്ചു.

സീരീസ്-ബി ഫണ്ടിംഗ് റൗണ്ടില്‍, പ്രമുഖ സിലിക്കണ്‍ വാലി നിക്ഷേപകരായ വിനോദ് ഖോസ്ല, ഖോസ്ല വെഞ്ച്വേഴ്സ്, സിയറ വെഞ്ച്വേഴ്സ്, പുതിയ നിക്ഷേപകരായ ഒപ്ടം വെഞ്ച്വേഴ്സ് എന്നിവരും പങ്കാളികളായതായി ലൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

വില്‍പ്പന വളര്‍ച്ച, ഉല്‍പ്പന്ന വികസനം, തന്ത്രപരമായ നിയമനം എന്നിവ വര്‍ധിപ്പിക്കുന്നതിന് കമ്പനി പുതിയ ഫണ്ടുകള്‍ ഉപയോഗിക്കും. നിലവില്‍ ഇന്ത്യയിലെ 300-ലധികം കമ്പനികളിലായി 1.3 ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് ലൂപ്പ് പറഞ്ഞു.

സീരീസ്-എ ഫണ്ടിംഗ് റൗണ്ടില്‍ കമ്പനി 12 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ച് ആറ് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് വരുന്നത്. ഇതുവരെ മൊത്തം 40 ദശലക്ഷം ഡോളര്‍ സമാഹരിച്ചതായി കമ്പനി അറിയിച്ചു.

Tags:    

Similar News