ഇവി ചാര്‍ജിംഗ് രംഗത്തെ ഡിജിറ്റല്‍ പേയ്മെന്റ് സാധ്യതകള്‍ പഠിക്കാന്‍ എസ്ബിഐ
ഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്‍കുന്ന ഈ അവസരത്തില്‍ ഇവി ചാര്‍ജിംഗ് മേഖലയിൽ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ബിസിനസ്സ് സാധ്യതകളെ കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ തീരുമാനിച്ച് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ. അപേക്ഷകൾ ക്ഷണിക്കുന്ന ആര്‍എഫ്പി രേഖ പ്രകാരം, ഒരു ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം നിര്‍മ്മിക്കുന്നതിനുള്ള അവസരങ്ങളും, തടസ്സങ്ങളും തിരിച്ചറിഞ്ഞ് ഇവി ചാര്‍ജിംഗിനായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് നിലവിലുള്ള ഗതാഗത ലാന്‍ഡ്സ്‌കേപ്പ് പഠിക്കുകയും, വിശദമായ നാഴികക്കല്ലുകളും ടൈംലൈനുകളുമുള്ള ഒരു രൂപരേഖ തയ്യാറാക്കാനും കണ്‍സള്‍ട്ടന്റിനോട് […]
ഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്‍കുന്ന ഈ അവസരത്തില്‍ ഇവി ചാര്‍ജിംഗ് മേഖലയിൽ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ബിസിനസ്സ് സാധ്യതകളെ കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ തീരുമാനിച്ച് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ.
അപേക്ഷകൾ ക്ഷണിക്കുന്ന ആര്‍എഫ്പി രേഖ പ്രകാരം, ഒരു ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം നിര്‍മ്മിക്കുന്നതിനുള്ള അവസരങ്ങളും, തടസ്സങ്ങളും തിരിച്ചറിഞ്ഞ് ഇവി ചാര്‍ജിംഗിനായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് നിലവിലുള്ള ഗതാഗത ലാന്‍ഡ്സ്‌കേപ്പ് പഠിക്കുകയും, വിശദമായ നാഴികക്കല്ലുകളും ടൈംലൈനുകളുമുള്ള ഒരു രൂപരേഖ തയ്യാറാക്കാനും കണ്‍സള്‍ട്ടന്റിനോട് എസ്ബിഐ ആവശ്യപ്പെടും.
നിക്ഷേപത്തിലൂടെയും വികസന പങ്കാളികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും പിന്തുണ നല്‍കേണ്ട അടുത്ത ഘട്ടങ്ങളെക്കുറിച്ചും, മേഖലകളെക്കുറിച്ചും കണ്‍സള്‍ട്ടന്റ് ശുപാര്‍ശകള്‍ നല്‍കേണ്ടതുണ്ടെന്ന് രേഖയില്‍ പറയുന്നു. അര്‍ഹതയുള്ളവര്‍ ഇന്ത്യയില്‍ ബാധകമായ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ഇന്ത്യന്‍ കമ്പനി/എല്‍എല്‍പി/പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനമായിരിക്കണം എന്ന് എസ്ബിഐ അറിയിച്ചു. കൂടാതെ പേയ്മെന്റ് സംവിധാനങ്ങള്‍ക്കായി കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കുന്നതില്‍ 10 വര്‍ഷത്തെ പരിചയവും, വൈദ്യുതി വിതരണത്തില്‍ 8 വര്‍ഷവും, ഇ-മൊബിലിറ്റിയില്‍ 5 വര്‍ഷവും, സ്ഥാപന/തന്ത്രം ശക്തിപ്പെടുത്തുന്നതില്‍ 8 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.