ക്രിയോളന്‍ ചെന്നൈയില്‍ സ്റ്റോറും, പരിശീലന കേന്ദ്രവും സ്ഥാപിക്കുന്നു

ചെന്നൈ: ആഗോള സൗന്ദര്യവര്‍ദ്ധക ഉത്പന്ന ബ്രാന്‍ഡായ ക്രിയോളന്‍, രാജ്യത്തെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ സ്വതന്ത്ര സ്റ്റോറും, പരിശീലന കേന്ദ്രവും ചെന്നൈയില്‍ ആരംഭിച്ചു. ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിന്റെ ഇന്ത്യയിലെ പത്താമത്തെ ഔട്ട്ലെറ്റായ ഈ സ്റ്റോറില്‍ സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങളോടൊപ്പം ഒരു പരിശീലന കേന്ദ്രവും ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മികച്ച പ്രൊഫഷണല്‍, ഉപഭോക്തൃ മേക്കപ്പ് ബ്രാന്‍ഡുകളിലൊന്നായി ആഗോളതലത്തില്‍ തങ്ങളുടേതായ ഇടം നേടിയിട്ടുണ്ടെന്ന് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്രയോലന്‍ മാനേജിംഗ് ഡയറക്ടര്‍ വോള്‍ഫ്രാം ലാംഗര്‍ പറഞ്ഞു.

Update: 2022-04-15 23:37 GMT

ചെന്നൈ: ആഗോള സൗന്ദര്യവര്‍ദ്ധക ഉത്പന്ന ബ്രാന്‍ഡായ ക്രിയോളന്‍, രാജ്യത്തെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ സ്വതന്ത്ര സ്റ്റോറും, പരിശീലന കേന്ദ്രവും ചെന്നൈയില്‍ ആരംഭിച്ചു.

ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിന്റെ ഇന്ത്യയിലെ പത്താമത്തെ ഔട്ട്ലെറ്റായ ഈ സ്റ്റോറില്‍ സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങളോടൊപ്പം ഒരു പരിശീലന കേന്ദ്രവും ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മികച്ച പ്രൊഫഷണല്‍, ഉപഭോക്തൃ മേക്കപ്പ് ബ്രാന്‍ഡുകളിലൊന്നായി ആഗോളതലത്തില്‍ തങ്ങളുടേതായ ഇടം നേടിയിട്ടുണ്ടെന്ന് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്രയോലന്‍ മാനേജിംഗ് ഡയറക്ടര്‍ വോള്‍ഫ്രാം ലാംഗര്‍ പറഞ്ഞു.

Tags:    

Similar News