പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം നല്‍കിയില്ല; സ്‌പൈസ്‌ജെറ്റിന് ഡിജിസിഎ നോട്ടീസ്
ഡെല്‍ഹി: ബോയിംഗ് 737 മാക്‌സ് സിമുലേറ്ററില്‍ 90 പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം നല്‍കാത്തതിന് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്‌പൈസ്‌ജെറ്റിനും, പരിശീലന സംഘടനയായ സിഎസ്ടിപിഎല്ലിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ബോയിംഗ് 737 മാക്‌സ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഈ ആഴ്ച ആദ്യം പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തിന് സ്വയം ഉയരാന്‍ കഴിയാതെ വരുമ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിക്ക് ഷേക്കര്‍, പൈലറ്റുമാര്‍ക്ക് പരിശീലനം […]
ഡെല്‍ഹി: ബോയിംഗ് 737 മാക്‌സ് സിമുലേറ്ററില്‍ 90 പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം നല്‍കാത്തതിന് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്‌പൈസ്‌ജെറ്റിനും, പരിശീലന സംഘടനയായ സിഎസ്ടിപിഎല്ലിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ബോയിംഗ് 737 മാക്‌സ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഈ ആഴ്ച ആദ്യം പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിമാനത്തിന് സ്വയം ഉയരാന്‍ കഴിയാതെ വരുമ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിക്ക് ഷേക്കര്‍, പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയ സ്ഥാപനത്തിൽ ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ മറുപടി സമര്‍പ്പിക്കുമെന്ന് ഒരു പ്രസ്താവനയില്‍ സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. "ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അത് ഞങ്ങളുടെ മികച്ച ട്രാക്ക് റെക്കോര്‍ഡില്‍ പ്രകടമാണ്. പ്രവര്‍ത്തനങ്ങളില്‍ ഇതുവരെയും വിട്ടുവീഴ്ച ചെയ്തിട്ടില്ല, അവ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്," വക്താവ് കൂട്ടിച്ചേര്‍ത്തു.
90 പൈലറ്റുമാര്‍ മാക്സ് സിമുലേറ്ററില്‍ ശരിയായ രീതിയില്‍ വീണ്ടും പരിശീലനം നേടേണ്ടതുണ്ട്. സ്പൈസ് ജെറ്റ് മാത്രമാണ് മാക്സ് വിമാനങ്ങള്‍ ഉള്ള ഒരേയൊരു ഇന്ത്യന്‍ എയര്‍ലൈന്‍.
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല, വ്യോമയാന വിദഗ്ധരായ ആദിത്യ ഘോഷ്, വിനയ് ദുബെ എന്നിവരുടെ പിന്തുണയുള്ള പുതിയ എയര്‍ലൈനായ ആകാശ എയര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 72 മാക്‌സ് വിമാനങ്ങള്‍ വാങ്ങാന്‍ ബോയിങ്ങുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ വിമാനങ്ങളൊന്നും ഇതുവരെ ആകാശ എയറിന് ലഭിച്ചിട്ടില്ല.