സെക്യൂരിറ്റൈസേഷന്‍ വിപണിയുടെ മൂല്യം 1.35 ലക്ഷം കോടി രൂപയായി

മുംബൈ: 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സെക്യൂരിറ്റൈസേഷന്‍ മാര്‍ക്കറ്റ് മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇത്തരം ഇടപാടുകളുടെ മൂല്യം മുന്‍ സാമ്പത്തിക വര്‍ഷത്തെ 90,000 കോടിയില്‍ നിന്ന് 1.35 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സെക്യൂരിറ്റൈസേഷന്‍? ബാങ്കുകളുടെ റിസ്‌ക് കുറയ്ക്കുന്നതിനായി, ബാങ്കുകൾ വിതരണം ചെയ്തിട്ടുള്ള വിവിധ തരം വായ്പകളെ ഓഹരിവിപണിയിൽ വ്യാപാരം നടത്താൻ പറ്റുന്ന സാമ്പത്തിക ഉപകരണങ്ങളായി (സെക്യൂരിറ്റികളായി) മാറ്റുന്ന പ്രക്രിയയാണ് സെക്യൂരിറ്റൈസേഷന്‍. കഴിഞ്ഞ […]

Update: 2022-04-14 05:34 GMT
trueasdfstory

മുംബൈ: 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സെക്യൂരിറ്റൈസേഷന്‍ മാര്‍ക്കറ്റ് മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇത്തരം...

മുംബൈ: 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സെക്യൂരിറ്റൈസേഷന്‍ മാര്‍ക്കറ്റ് മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇത്തരം ഇടപാടുകളുടെ മൂല്യം മുന്‍ സാമ്പത്തിക വര്‍ഷത്തെ 90,000 കോടിയില്‍ നിന്ന് 1.35 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

എന്താണ് സെക്യൂരിറ്റൈസേഷന്‍?

ബാങ്കുകളുടെ റിസ്‌ക് കുറയ്ക്കുന്നതിനായി, ബാങ്കുകൾ വിതരണം ചെയ്തിട്ടുള്ള വിവിധ തരം വായ്പകളെ ഓഹരിവിപണിയിൽ വ്യാപാരം നടത്താൻ പറ്റുന്ന സാമ്പത്തിക ഉപകരണങ്ങളായി (സെക്യൂരിറ്റികളായി) മാറ്റുന്ന പ്രക്രിയയാണ് സെക്യൂരിറ്റൈസേഷന്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 130-ലധികം ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ വായ്പാ ആസ്തികള്‍ സെക്യൂരിറ്റൈസ് ചെയ്തു. മ്യൂച്വല്‍ ഫണ്ടുകളും, വിദേശ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളും സമീപകാലത്ത് ഇത്തരം സെക്യൂരിറ്റൈസ്ഡ് ഉപകരണങ്ങളിൽ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സെക്യൂരിറ്റൈസേഷന്‍ മൂല്യം വര്‍ധിച്ചെങ്കിലും അത് കോവിഡിന് മുമ്പുള്ള നിലവാരത്തിന് താഴെയാണ്. 2019, 2020 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇടപാട് മൂല്യം ഏകദേശം 1.9 ലക്ഷം കോടി രൂപയായിരുന്നു.

ചില അനുകൂലഘടകങ്ങള്‍ സെക്യൂരിറ്റൈസേഷന്‍ മൂല്യം ഉയരുന്നതിന് സഹായിച്ചതായി ക്രിസില്‍ റേറ്റിംഗ്‌സ് പറയുന്നു. മിക്ക ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഇത് വായ്പാതിരിച്ചടവും, പണ സമാഹരണ കാര്യക്ഷമതയും മെച്ചപ്പെടുത്തി. മൊത്തം സെക്യൂരിറ്റൈസേഷന്‍ ഇടപാടുകളുടെ 40 ശതമാനം പരമ്പരാഗത-ചെറുകിട മോര്‍ട്ട്‌ഗേജ് അധിഷ്ഠിത വായ്പകളായിരുന്നു. പാസ്-ത്രൂ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഏകദേശം 38 ശതമാനമായിരുന്നു.

Tags:    

Similar News