ഇന്ത്യൻ ഗ്യാസ് വിപണി ആകർഷകമെന്ന് ഷെൽ; എൽഎൻജി സ്റ്റേഷനുകൾ തുടങ്ങുന്നു

ഡെൽഹി: ആഗോള ഊർജ്ജ ഭീമനായ ഷെൽ, ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) റീട്ടെയിൽ വ്യാപാരത്തിലേക്ക് കടക്കുന്നു. ഇന്ത്യൻ ഗ്യാസ് വിപണിയിൽ ഈ വർഷം ഗുജറാത്തിൽ നിന്ന് കമ്പനിയുടെ ആദ്യ ഫില്ലിംഗ് സ്റ്റേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഷെല്ലിന് ഗുജറാത്തിലെ ഹസിറയിൽ പ്രതിവർഷം 5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി സൗകര്യമുണ്ട്. കൂടാതെ, പെട്രോൾ പമ്പുകളുടെ ഒരു ചെറിയ ശൃംഖലയും നിലവിലുണ്ട്. ആദ്യ സൈറ്റ് ഒരു എക്‌സ്‌ക്ലൂസീവ് എൽഎൻജി റീട്ടെയിൽ ഔട്ട്‌ലെറ്റായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, ഭാവിയിൽ പെട്രോൾ പമ്പുകളിൽ […]

Update: 2022-04-11 01:45 GMT

ഡെൽഹി: ആഗോള ഊർജ്ജ ഭീമനായ ഷെൽ, ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) റീട്ടെയിൽ വ്യാപാരത്തിലേക്ക് കടക്കുന്നു. ഇന്ത്യൻ ഗ്യാസ് വിപണിയിൽ ഈ വർഷം ഗുജറാത്തിൽ നിന്ന് കമ്പനിയുടെ ആദ്യ ഫില്ലിംഗ് സ്റ്റേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഷെല്ലിന് ഗുജറാത്തിലെ ഹസിറയിൽ പ്രതിവർഷം 5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി സൗകര്യമുണ്ട്. കൂടാതെ, പെട്രോൾ പമ്പുകളുടെ ഒരു ചെറിയ ശൃംഖലയും നിലവിലുണ്ട്. ആദ്യ സൈറ്റ് ഒരു എക്‌സ്‌ക്ലൂസീവ് എൽഎൻജി റീട്ടെയിൽ ഔട്ട്‌ലെറ്റായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, ഭാവിയിൽ പെട്രോൾ പമ്പുകളിൽ എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കമ്പനി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദീർഘദൂര ഗതാഗതത്തിന് എൽഎൻജി ഇന്ധനമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിച്ച് വരികയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 50 സ്റ്റേഷനുകളും, 1,000 ഔട്ട്‌ലെറ്റുകളുമാണ് ലക്ഷ്യമിടുന്നത്.

പ്രകൃതി വാതകം സൂപ്പർ-കൂൾഡ് പ്രക്രിയയിലൂടെ ലിക്വിഡ് രൂപത്തിലേക്ക് മാറുന്ന എൽഎൻജിക്ക്, കാർബണിന്റെ തോത് ഡീസലിനേക്കാൾ വളരെ കുറവാണ്. പാരിസ്ഥിതിക നേട്ടങ്ങൾക്ക് പുറമേ, ദീർഘദൂര റൂട്ടുകളിലും ഇത് ചെലവ് കുറയ്ക്കും. ചൈന ഈ വിഭാഗത്തിൽ പ്രതിവർഷം 12 മുതൽ 13 ദശലക്ഷം ടൺ എൽഎൻജി ഉപയോഗിക്കുന്നു. പവർ പ്ലാന്റുകൾ, വളം യൂണിറ്റുകൾ, സിറ്റി ഗ്യാസ്, മറ്റ് വ്യവസായങ്ങൾ എന്നിവയിൽ ഉപയോഗിക്കാൻ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ പകുതിയാണിത്.

ദീർഘദൂര ഗതാഗതത്തിനായി എൽഎൻജി റീട്ടെയിലിംഗിലേക്ക് കടക്കുന്ന ആദ്യത്തെ സ്വകാര്യ സ്ഥാപനമാണ് ഷെൽ. നിലവിൽ, പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (20 സ്റ്റേഷനുകൾ), ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം (11 സ്റ്റേഷനുകൾ വീതം), ഗെയിൽ ഇന്ത്യ (ആറ് സ്റ്റേഷനുകൾ), പെട്രോനെറ്റ് എൽഎൻജി (രണ്ട് സ്റ്റേഷനുകൾ) എന്നിവയാണ് എൽഎൻജി സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്.

Tags:    

Similar News