വിപണി മൂല്യത്തില്‍ ഇടിവു നേരിട്ട് റിലയന്‍സും, ടിസിഎസും, ഇന്‍ഫോസിസും
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 1,05,848.14 കോടി രൂപയുടെ ഇടിവ്. ഐടി മേഖലയിലെ മുന്‍നിര കമ്പനികളായ ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്), ഇന്‍ഫോസിസ്, എന്നിവയാണ് വലിയ തിരിച്ചടി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് മറ്റ് രണ്ടെണ്ണം. എന്നാൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (എച്ച്യുഎല്‍), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ആകെ 51,628.12 […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 1,05,848.14 കോടി രൂപയുടെ ഇടിവ്. ഐടി മേഖലയിലെ മുന്‍നിര കമ്പനികളായ ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്), ഇന്‍ഫോസിസ്, എന്നിവയാണ് വലിയ തിരിച്ചടി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് മറ്റ് രണ്ടെണ്ണം.
എന്നാൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (എച്ച്യുഎല്‍), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ആകെ 51,628.12 കോടി രൂപയുടെ ഉയര്‍ച്ചയാണ് കമ്പനികള്‍ നേടിയത്.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണിമൂല്യം 40,640.76 കോടി രൂപ ഇടിഞ്ഞ് 13,49,037.36 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 36,703.8 കോടി രൂപ ഇടിഞ്ഞ് 7,63,565.13 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) വിപണി മൂല്യം 25,503.68 കോടി രൂപ ഇടിഞ്ഞ് 17,70,205.42 കോടി രൂപയിലും, ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 2,999.9 കോടി രൂപ ഇടിഞ്ഞ് 4,45,810.84 കോടി രൂപയിലുമെത്തി.
ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ (എച്ച് യു എല്‍) വിപണി മൂല്യം 24,048.06 കോടി രൂപ വര്‍ധിച്ച് 5,12,857.03 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 12,403.56 കോടി രൂപ വര്‍ധിച്ച് 5,24,180.57 കോടി രൂപയിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണിമൂല്യം 7,050.44 കോടി രൂപ വര്‍ധിച്ച് 4,60,599.20 കോടി രൂപയിലും എത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 4,880.07 കോടി രൂപ വര്‍ധിച്ച് 8,40,204.91 കോടി രൂപയില്‍ എത്തി.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 1,949.67 കോടി രൂപ ഉയര്‍ന്ന് 4,18,574.86 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 1,296.32 കോടി രൂപ വര്‍ധിച്ച് 4,45,659.60 കോടി രൂപയില്‍ എത്തി. മികച്ച വിപണി മൂല്യമുള്ള പത്ത് കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച് യു എല്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍ എന്നിവയാണ് രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.