രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ 33.34% വര്‍ധന
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 33.34 ശതമാനം വര്‍ധിച്ച് 46.14 ബില്യണ്‍ ഡോളറില്‍ എത്തി. ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതാണ് കാരണമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തികവര്‍ഷം 34.62 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതിയിലുണ്ടായ വര്‍ധന വ്യാപാരക്കമ്മി 102.62 ബില്യണ്‍ ഡോളറില്‍ നിന്നും 192.41 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. […]
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 33.34 ശതമാനം വര്‍ധിച്ച് 46.14 ബില്യണ്‍ ഡോളറില്‍ എത്തി. ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതാണ് കാരണമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തികവര്‍ഷം 34.62 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതിയിലുണ്ടായ വര്‍ധന വ്യാപാരക്കമ്മി 102.62 ബില്യണ്‍ ഡോളറില്‍ നിന്നും 192.41 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇറക്കുമതിയുടെ ഭൂരിഭാഗവും ജ്വല്ലറികളിലേക്കുള്ളതാണ്.
2021-22 കാലയളവില്‍ രത്‌നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി ഏകദേശം 50 ശതമാനം വര്‍ധിച്ച് 39 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ആകെ 842.28 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.