പെട്രോള്‍, ഡീസല്‍ വിലയില്‍ 80 പൈസ വര്‍ധന
ഡെല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് 80 പൈസ നിരക്കിലാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയിലും ഡീസലിന് 96.67 രൂപയിലുമാണ് വില. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 120.51 രൂപയും ഡീസലിന് 104.77 രൂപയുമായി. ഏപ്രിലില്‍ ഇതുവരെ പെട്രോളിനും ഡീസലിനും ലിറ്ററിന് 3.60 രൂപയാണ് ഡെല്‍ഹിയില്‍ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പത്ത് ദിവസത്തിനുള്ളില്‍ ഒമ്പത് വര്‍ധനയ്ക്ക് ശേഷം ലിറ്ററിന് 6.40 രൂപ […]
ഡെല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് 80 പൈസ നിരക്കിലാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചിരിക്കുന്നത്.
നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയിലും ഡീസലിന് 96.67 രൂപയിലുമാണ് വില. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 120.51 രൂപയും ഡീസലിന് 104.77 രൂപയുമായി. ഏപ്രിലില്‍ ഇതുവരെ പെട്രോളിനും ഡീസലിനും ലിറ്ററിന് 3.60 രൂപയാണ് ഡെല്‍ഹിയില്‍ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പത്ത് ദിവസത്തിനുള്ളില്‍ ഒമ്പത് വര്‍ധനയ്ക്ക് ശേഷം ലിറ്ററിന് 6.40 രൂപ കൂട്ടി.
അതേസമയം കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ 84 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 115.20 രൂപയും ഡീസല്‍ 102.11 രൂപയുമായി ഉയര്‍ന്നു. തിരുവന്തപുരത്ത് പെട്രോള്‍ 117.19 രൂപയും ഡീസല്‍ 103.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ യഥാക്രമം 115.36 രൂപ, 102.26 രൂപ നിരക്കിലാണ്.