അക്കൗണ്ട് പൂളിംഗ് നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി നീട്ടി സെബി

ന്യൂഡല്‍ഹി: അക്കൗണ്ട് പൂളിംഗ് നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി ജൂലൈ 1 വരെ നീട്ടണമെന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായികളുടെ സംഘടനയായ എഎംഎഫ്ഐയുടെ അഭ്യര്‍ത്ഥന ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അംഗീകരിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ന്യൂ ഫണ്ട് ഓഫറുകളൊന്നും (എന്‍എഫ്ഒ) പുറത്തിറക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റോക്ക് ബ്രോക്കര്‍മാരും, ക്ലിയറിംഗ് അംഗങ്ങളും, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ ഉപദേഷ്ടാക്കളും, വിതരണക്കാരും, നിക്ഷേപകരുടെ ഫണ്ടുകളും യൂണിറ്റുകളും മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്കായി പൂളിംഗ് നടത്തുന്നത് 2022 […]

Update: 2022-04-03 00:10 GMT

ന്യൂഡല്‍ഹി: അക്കൗണ്ട് പൂളിംഗ് നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി ജൂലൈ 1 വരെ നീട്ടണമെന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായികളുടെ സംഘടനയായ എഎംഎഫ്ഐയുടെ അഭ്യര്‍ത്ഥന ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അംഗീകരിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ന്യൂ ഫണ്ട് ഓഫറുകളൊന്നും (എന്‍എഫ്ഒ) പുറത്തിറക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു.

സ്റ്റോക്ക് ബ്രോക്കര്‍മാരും, ക്ലിയറിംഗ് അംഗങ്ങളും, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ ഉപദേഷ്ടാക്കളും, വിതരണക്കാരും, നിക്ഷേപകരുടെ ഫണ്ടുകളും യൂണിറ്റുകളും മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്കായി പൂളിംഗ് നടത്തുന്നത് 2022 ഏപ്രില്‍ 1 മുതല്‍ നിര്‍ത്തലാക്കണമെന്നായിരുന്നു സെബി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നിക്ഷേപകരുടെ താല്‍പ്പര്യത്തിനും, മ്യൂച്വല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷനും, വിൽപ്പനയും മികച്ച രീതിയിലാക്കുന്നതിനും, ഉയ‌ന്ന നിലയിലുള്ള കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും വ്യവസായത്തെ പ്രാപ്തമാക്കുന്നതിന് ജൂലൈ 1 വരെ സമയം സെബി നീട്ടി നല്‍കുകയായിരുന്നു.

"പുതിയ കാലത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും, സ്റ്റോക്ക് എക്സ്ചേഞ്ചുകളും ചാനല്‍ പങ്കാളികളും പോലുള്ള മറ്റു തൽപ്പര കക്ഷികളുടെ സഹായത്തോടെയും, നിക്ഷേപകർക്കുള്ള സേവനങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്താനും, പുതിയ മ്യൂച്വല്‍ ഫണ്ട് സൊല്യൂഷനുകള്‍ക്കായുള്ള അവരുടെ ആവശ്യം വേഗത്തില്‍ നിറവേറ്റാനും കഴിയും," എഎംഎഫ്‌ഐ ചെയര്‍മാന്‍ എ ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

Tags:    

Similar News