സംസ്ഥാനങ്ങളുടെ ധനസ്ഥിതി പരുങ്ങലിലാവും; അഡ്വാന്‍സ് പരിധി കുറച്ച് ആര്‍ബിഐ

മുംബൈ: കോവിഡിനു ശേഷമുള്ള സാമ്പത്തിക സ്ഥിതിയിലെ പുരോഗതി ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള 'വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ്സ്' (ഡബ്ല്യുഎംഎ) 51,560 കോടി രൂപയില്‍ നിന്ന് 47,010 കോടി രൂപയായി കുറച്ചു. ആര്‍ബിഐയുടെ വായ്പാ നയത്തിന് കീഴില്‍, സംസ്ഥാനങ്ങള്‍ക്ക് പണലഭ്യതയിലെ താല്‍ക്കാലിക കുറവുകൾ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ്സ്. കോവിഡുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്താണ് ആര്‍ബിഐ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേയ്‌സ് ആന്‍ഡ് മീന്‍സ് […]

Update: 2022-04-02 04:59 GMT

മുംബൈ: കോവിഡിനു ശേഷമുള്ള സാമ്പത്തിക സ്ഥിതിയിലെ പുരോഗതി ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള 'വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ്സ്' (ഡബ്ല്യുഎംഎ) 51,560 കോടി രൂപയില്‍ നിന്ന് 47,010 കോടി രൂപയായി കുറച്ചു. ആര്‍ബിഐയുടെ വായ്പാ നയത്തിന് കീഴില്‍, സംസ്ഥാനങ്ങള്‍ക്ക് പണലഭ്യതയിലെ താല്‍ക്കാലിക കുറവുകൾ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ്സ്.

കോവിഡുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്താണ് ആര്‍ബിഐ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ്സ് പരിധി 51,560 കോടി രൂപയായി ഉയര്‍ത്തിയത്. 2022 ഏപ്രില്‍ 1 മുതല്‍ പുതിയ പരിധി പ്രാബല്യത്തില്‍ വന്നു.
പ്രത്യേക ഡ്രോയിംഗ് ഫെസിലിറ്റി, വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ്സ് എന്നിവയുടെ പലിശ നിരക്ക് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നത് തുടരും. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് പരിധി 1,50,000 കോടി രൂപയായി നിശ്ചയിച്ചു

Tags:    

Similar News