ഐഐഎഫ്എല്‍ വെല്‍ത്തിലെ 25 ശതമാനം ഓഹരികള്‍ ബെയിന്‍ ക്യാപിറ്റല്‍ സ്വന്തമാക്കും
ഡെല്‍ഹി: ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റിന്റെ 24.98 ശതമാനം ഓഹരികള്‍ 3,679 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍ അറിയിച്ചു. എഫ്ഐഎച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ്സിന്റെയും, ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ ഫണ്ടിന്റെയും കൈവശമുള്ള 2.2 കോടി ഓഹരികള്‍ ഏറ്റെടുക്കാന്‍ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് തയ്യാറായിട്ടുണ്ട്. ബെയിന്‍ ക്യാപിറ്റലിന്റെ ഉപസ്ഥാപനമാണ് ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ്. 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 44 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുണ്ട് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റിന്. കരണ്‍ ഭഗതും, യതിന്‍ […]
ഡെല്‍ഹി: ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റിന്റെ 24.98 ശതമാനം ഓഹരികള്‍ 3,679 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍ അറിയിച്ചു.
എഫ്ഐഎച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ്സിന്റെയും, ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ ഫണ്ടിന്റെയും കൈവശമുള്ള 2.2 കോടി ഓഹരികള്‍ ഏറ്റെടുക്കാന്‍ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് തയ്യാറായിട്ടുണ്ട്. ബെയിന്‍ ക്യാപിറ്റലിന്റെ ഉപസ്ഥാപനമാണ് ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ്.
2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 44 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുണ്ട് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റിന്. കരണ്‍ ഭഗതും, യതിന്‍ ഷായും ചേര്‍ന്ന് 2008 ല്‍ സ്ഥാപിച്ചതാണ് ഈ കമ്പനി. വെല്‍ത്ത് മാനേജ്മെന്റ്, അസറ്റ് മാനേജ്മെന്റ്, എന്നിങ്ങനെയുള്ള സമഗ്രമായ പരിഹാര മാര്‍ഗ്ഗങ്ങളിലൂടെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍, ഫാമിലി ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വായ്പാ പരിഹാരങ്ങളും, സാമ്പത്തികാസൂത്രണവും നിറവേറ്റുന്ന ഒരു സേവന ഗ്രൂപ്പായി വളര്‍ന്നിരിക്കുകയാണ് കമ്പനി.