വരിക്കാരുടെ എണ്ണം: റിലയന്‍സ് ജിയോക്ക് നഷ്ടം, എയര്‍ടെല്‍ നേട്ടമുണ്ടാക്കി

ഡെല്‍ഹി: രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 116.94 കോടിയായി കുറഞ്ഞു. ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോക്ക് 93.22 ലക്ഷം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഈ വര്‍ഷം കുറഞ്ഞത്. ഇതും ഈ വര്‍ഷം ജനുവരിയിലെ ടെലികോം വരിക്കാരുടെ എണ്ണം കുറയാനുള്ള കാരണമായി എന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കിയത്. രാജ്യത്ത് 2021 ഡിസംബറില്‍ 117.84 കോടി ടെലികോം വരിക്കാരാണ് ഉണ്ടായിരുന്നത്. മുംബൈ, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവയൊഴികെയുള്ള മിക്ക പ്രദേശങ്ങളിലും […]

Update: 2022-03-31 01:08 GMT

ഡെല്‍ഹി: രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 116.94 കോടിയായി കുറഞ്ഞു. ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോക്ക് 93.22 ലക്ഷം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഈ വര്‍ഷം കുറഞ്ഞത്. ഇതും ഈ വര്‍ഷം ജനുവരിയിലെ ടെലികോം വരിക്കാരുടെ എണ്ണം കുറയാനുള്ള കാരണമായി എന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കിയത്.

രാജ്യത്ത് 2021 ഡിസംബറില്‍ 117.84 കോടി ടെലികോം വരിക്കാരാണ് ഉണ്ടായിരുന്നത്. മുംബൈ, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവയൊഴികെയുള്ള മിക്ക പ്രദേശങ്ങളിലും വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഭാരതി എയര്‍ടെല്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 7.14 ലക്ഷം ഉപഭോക്താക്കളാണ് ഭാരതിയിലേക്ക് അധികമായി ചേര്‍ന്നത്. റിലയന്‍സ് ജിയോ-ക്ക് മൊബൈല്‍ സേവന വിഭാഗത്തില്‍ എറ്റവും കൂടുതല്‍ ഉപഭോക്താക്കളെ നഷ്ടമായി.

വയര്‍ലെസ് വരിക്കാരുടെ എണ്ണം ഡിസംബര്‍ അവസാനം 115.46 കോടിയില്‍ നിന്ന് ജനുവരി അവസാനം 0.81 ശതമാനം കുറഞ്ഞ് 114.52 കോടിയായി. മറ്റ് ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയയ്ക്ക് 3.89 ലക്ഷം വരിക്കാരും, ബിഎസ്എന്‍എല്ലി-ന് 3.77 ലക്ഷവും, എംടിഎന്‍എല്ലി-ന് 431 പേര്‍ വരിക്കാരും നഷ്ടമായി. എന്നാല്‍, വയര്‍ലൈന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ജിയോയാണ്. 3.08 ലക്ഷം പുതിയ ഉപഭോക്താക്കളെ കമ്പനി ചേര്‍ത്തു. ഡിസംബര്‍ 21 അവസാനം 23.79 ദശലക്ഷത്തില്‍ നിന്ന് ജനുവരി 22 അവസാനം 24.21 ദശലക്ഷമായി വയര്‍ലൈന്‍ വരിക്കാര്‍ വര്‍ധിച്ചു.

രാജ്യത്ത് ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഡിസംബര്‍ 2021 അവസാനം 792.08 ദശലക്ഷത്തില്‍ നിന്ന്, ജനുവരി 2022 അവസാനം 783.43 ദശലക്ഷമായി കുറഞ്ഞു, പ്രതിമാസ ഇടിവ് 1.1 ശതമാനമാണെന്നാണ് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

41.12 കോടിയുടെ ഏറ്റവും വലിയ വരിക്കാരുടെ അടിത്തറയുള്ള റിലയന്‍സ് ജിയോയാണ് ബ്രോഡ്ബാന്‍ഡ് വിഭാഗത്തെ നയിക്കുന്നത്. തൊട്ടുപിന്നിൽ, 21 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുമായി ഭാരതി എയര്‍ടെല്‍ നിൽക്കുന്നു. വോഡഫോണ്‍ ഐഡിയ (12.1 കോടി), ബിഎസ്എന്‍എല്‍ (2.62 കോടി), ആട്രിയ കണ്‍വെര്‍ജന്‍സ് (20 ലക്ഷം) എന്നിവർ പിന്നാലെയുണ്ട്.

Tags:    

Similar News