എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തി സെബി

ഡെല്‍ഹി: നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താത്തതില്‍ (disclosure lapses) ആര്‍സലര്‍മിത്തല്‍ ഇന്ത്യ എന്നറിയപ്പെടുന്ന എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തി സെബി. പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുന്നിലുള്ള സെബിയുടെ അപ്പീലുകളുടെ ഫലത്തിനനുസരിച്ചായിരിക്കും എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ രണ്ട് ലക്ഷം രൂപയുടെ പിഴയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ റെസലൂഷന്‍ പ്ലാന്‍ അംഗീകരിച്ചിട്ടുള്ള ഒരു കമ്പനിക്കെതിരെ നടപടി എടുക്കാനാകില്ലെന്ന സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ നടപടിക്കെതിരെയാണ് സെബി അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 2019 ഡിസംബറിലാണ് […]

Update: 2022-03-29 01:43 GMT

ഡെല്‍ഹി: നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താത്തതില്‍ (disclosure lapses) ആര്‍സലര്‍മിത്തല്‍ ഇന്ത്യ എന്നറിയപ്പെടുന്ന എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തി സെബി.
പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുന്നിലുള്ള സെബിയുടെ അപ്പീലുകളുടെ ഫലത്തിനനുസരിച്ചായിരിക്കും എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ രണ്ട് ലക്ഷം രൂപയുടെ പിഴയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
നിലവില്‍ റെസലൂഷന്‍ പ്ലാന്‍ അംഗീകരിച്ചിട്ടുള്ള ഒരു കമ്പനിക്കെതിരെ നടപടി എടുക്കാനാകില്ലെന്ന സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ നടപടിക്കെതിരെയാണ് സെബി അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
2019 ഡിസംബറിലാണ് കമ്പനിയെ ആര്‍സലര്‍മിത്തല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. കമ്പനിയെ ഏറ്റെടുത്തത് പാപ്പരത്വ പരിഹാരനടപടികളിലൂടെയാണ്.
എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ 2017 മുതലാണ് പാപ്പരത്വ നടപടിക്രമങ്ങള്‍ നേരിടുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്താത്തതിലെ വീഴ്ച്ചയുമായി ബന്ധപ്പെട്ട നിയമലംഘനം 2015 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലത്താണ് സംഭവിക്കുന്നത്.

Tags:    

Similar News