മുൻ സിഎജി വിനോദ് റായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ
കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ചെയർമാനും, ബോർഡിന്റെ സ്വതന്ത്ര നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറും ആയി മുൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലായ വിനോദ് റായിയെ തിരഞ്ഞെടുത്തു. റെഗുലേറ്ററിന്റേയും, ഓഹരിയുടമകളുടേയും തീരുമാനത്തിന് ശേഷമായിരിക്കും നിയമനം. ടി എസ് കല്യാണരാമൻ ബോർഡിന്റെ മാനേജിങ് ഡയറക്ടറായി തുടരും. ഇന്ത്യയുടെ പതിനൊന്നാമത് കംട്രോളർ ആൻഡ് ഓഡിറ്റ് ജനറലായിരുന്നു വിനോദ് റായി. 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ചെയർമാനും, ബോർഡിന്റെ സ്വതന്ത്ര നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറും ആയി മുൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലായ വിനോദ് റായിയെ തിരഞ്ഞെടുത്തു. റെഗുലേറ്ററിന്റേയും, ഓഹരിയുടമകളുടേയും തീരുമാനത്തിന് ശേഷമായിരിക്കും നിയമനം. ടി എസ് കല്യാണരാമൻ ബോർഡിന്റെ മാനേജിങ് ഡയറക്ടറായി തുടരും.
ഇന്ത്യയുടെ പതിനൊന്നാമത് കംട്രോളർ ആൻഡ് ഓഡിറ്റ് ജനറലായിരുന്നു വിനോദ് റായി. 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.