തമിഴ്‌നാട്ടില്‍ 500 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് 500 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍ എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പെടുന്നതാണ് ധാരണാപത്രം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായി ആസ്റ്റര്‍ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുബായിലേക്കു നടത്തിയ കന്നി വിദേശ യാത്രയ്ക്കിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനും, ഗൈഡന്‍സ് […]
ചെന്നൈ: തമിഴ്‌നാട്ടില്‍ ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് 500 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍ എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പെടുന്നതാണ് ധാരണാപത്രം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായി ആസ്റ്റര്‍ അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുബായിലേക്കു നടത്തിയ കന്നി വിദേശ യാത്രയ്ക്കിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനും, ഗൈഡന്‍സ് തമിഴ്നാട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പൂജ കുല്‍ക്കര്‍ണിയും തമിഴ്‌നാടിന്റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ കൈമാറി.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നിക്ഷേപം എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും അതിന്റെ സേവനങ്ങള്‍ വ്യാപിപിക്കുന്നതിന് സഹായിക്കും.
3,000 കോടി രൂപയുടെ നിക്ഷേപമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് ഇന്ത്യയിലെ തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ സുപ്രധാന സാന്നിധ്യമുണ്ട്. അടുത്തിടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറി ആരംഭിക്കുന്നതിനായി ആസ്റ്റര്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു.