ഗെയില്‍-റഷ്യ എല്‍എന്‍ജി ഇടപാട് ഡോളറില്‍ തുടരും
ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാതക വിതരണക്കാരായ ഗെയില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന് (ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ്-എല്‍എന്‍ജി) യുഎസ് ഡോളറില്‍ പണം നല്‍കുന്നത് തുടരും. യൂറോ പോലെയുള്ള മറ്റേതെങ്കിലും കറന്‍സിയില്‍ പേയ്മെന്റുകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വിനിമയ നിരക്കിൽ ന്യൂട്രാലിറ്റി ആവശ്യപ്പെടുമെന്നുമാണ് കമ്പനി അനൗദ്യോഗികമായി നൽകുന്ന വിവരം. റഷ്യയുടെ ഗാസ്പ്രോമില്‍ നിന്ന് പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഡെലിവറി അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ ഗെയിലിന് ഒരു കരാര്‍ ഉണ്ട്. ഇത് ഓരോ […]
ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാതക വിതരണക്കാരായ ഗെയില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന് (ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ്-എല്‍എന്‍ജി) യുഎസ് ഡോളറില്‍ പണം നല്‍കുന്നത് തുടരും.
യൂറോ പോലെയുള്ള മറ്റേതെങ്കിലും കറന്‍സിയില്‍ പേയ്മെന്റുകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വിനിമയ നിരക്കിൽ ന്യൂട്രാലിറ്റി ആവശ്യപ്പെടുമെന്നുമാണ് കമ്പനി അനൗദ്യോഗികമായി നൽകുന്ന വിവരം.
റഷ്യയുടെ ഗാസ്പ്രോമില്‍ നിന്ന് പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഡെലിവറി അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ ഗെയിലിന് ഒരു കരാര്‍ ഉണ്ട്. ഇത് ഓരോ മാസവും മൂന്ന് മുതല്‍ നാല് വരെ വിമാന മാര്‍ഗമോ, കപ്പല്‍ മാര്‍ഗമോ സൂപ്പര്‍-കൂള്‍ഡ് പ്രകൃതി വാതകമായി മാറ്റിയാണ് എത്തുന്നത്.
എല്‍എന്‍ജി കാര്‍ഗോ ഡെലിവറി കഴിഞ്ഞ് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം പേയ്മെന്റുകള്‍ കുടിശ്ശികയാകും. അവസാന പേയ്മെന്റ് നടത്തിയത് മാര്‍ച്ച് 23 നാണ്, അത് യുഎസ് ഡോളറിലായിരുന്നെന്നാണ് ഉറവിടങ്ങള്‍ നല്‍കുന്ന വിവരം.
മാര്‍ച്ച് 25 ന് എത്തിയ എല്‍എന്‍ജി കപ്പല്‍ ലോഡിന്റെ പേയ്മെന്റ് ഏപ്രില്‍ ആദ്യം നൽകണം. ഇത് യുഎസ് ഡോളറിലായിരിക്കും.
പേയ്മെന്റുകള്‍ നൽകുന്നതിന് കറന്‍സിയില്‍ മാറ്റം വരുത്തണമെന്ന് ഗാസ്പ്രോമില്‍ നിന്ന് ഇതുവരെ രേഖാമൂലമുള്ള അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗെയില്‍ പറഞ്ഞു.
പേയ്മെന്റ് യൂറോയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്ന ഗാസ്പ്രോമിന്റെ റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമായാല്‍, ഒപ്പിട്ട കരാറില്‍ പറഞ്ഞിരിക്കുന്ന കറന്‍സിയില്‍ മാറ്റം വരുത്തുന്നത് എങ്ങനെയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് പലഭാഗങ്ങളില്‍ നിന്നുയരുന്ന സൂചന. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുഎസ് കറന്‍സിയില്‍ നിന്ന് പിന്മാറാന്‍ റഷ്യ നോക്കുന്നതായി റിപ്പോര്‍ട്ടുകളുമായിരുന്നു.