ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

ഡെല്‍ഹി: നാല് ദിവസത്തിനിടെ ഇന്ധനവില മൂന്നാമതും വര്‍ദ്ധിപ്പിച്ചു. പെട്രോളിനും, ഡീസലിനും ലിറ്ററിന് 80 പൈസ വീതം കൂടി. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എണ്ണക്കമ്പനികള്‍ക്ക് ഹോള്‍ഡിംഗ് നിരക്കിലുണ്ടായ നഷ്ടം നികത്തുകയാണ് ഈ വര്‍ദ്ധനവിലൂടെ. ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 97.81 രൂപയും, ഡീസല്‍ ലിറ്ററിന് 89.07 രൂപയായും ഉയരും. 2017 ജൂണിലെ പ്രതിദിന വില പരിഷ്‌കരണത്തിന് ശേഷമുള്ള ഒറ്റ ദിവസത്തെ കുത്തനെയുള്ള വര്‍ധനവാണിത്. മാര്‍ച്ച് 22 മുതലുണ്ടായ മൂന്ന് തവണത്തെ വര്‍ധനവിലൂടെ പെട്രോള്‍, ഡീസല്‍ […]

Update: 2022-03-24 23:49 GMT

ഡെല്‍ഹി: നാല് ദിവസത്തിനിടെ ഇന്ധനവില മൂന്നാമതും വര്‍ദ്ധിപ്പിച്ചു. പെട്രോളിനും, ഡീസലിനും ലിറ്ററിന് 80 പൈസ വീതം കൂടി. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എണ്ണക്കമ്പനികള്‍ക്ക് ഹോള്‍ഡിംഗ് നിരക്കിലുണ്ടായ നഷ്ടം നികത്തുകയാണ് ഈ വര്‍ദ്ധനവിലൂടെ.

ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 97.81 രൂപയും, ഡീസല്‍ ലിറ്ററിന് 89.07 രൂപയായും ഉയരും. 2017 ജൂണിലെ പ്രതിദിന വില പരിഷ്‌കരണത്തിന് ശേഷമുള്ള ഒറ്റ ദിവസത്തെ കുത്തനെയുള്ള വര്‍ധനവാണിത്. മാര്‍ച്ച് 22 മുതലുണ്ടായ മൂന്ന് തവണത്തെ വര്‍ധനവിലൂടെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2.40 രൂപ കൂടി.

അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില മരവിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചു. തിരഞ്ഞെടുപ്പു കാലത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന തടഞ്ഞുനിര്‍ത്തിയതിനാല്‍ ഇന്ധന റീട്ടയിലര്‍മാരായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയ്ക്ക് ഏകദേശം 2.25 ബില്യൻ ഡോളര്‍ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

Tags:    

Similar News