സ്റ്റാന്‍സ ലിവിംഗ് 425 കോടി രൂപ സമാഹരിക്കുന്നു
ഡെല്‍ഹി: കോ-ലിവിംഗ് സേവനദാതാക്കളായ സ്റ്റാന്‍സ ലിവിംഗ് 425 കോടി രൂപ ഡെറ്റ് ഫണ്ടിങ്ങിലൂടെ സമാഹരിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലുള്ള ധന സമാഹരണത്തിലൂടെ മൂലധന ചെലവിന്റെ സമാഹരണം, പ്രധാന നഗരങ്ങളിലേക്കുള്ള ബിസിനസിന്റെ വ്യാപനം എന്നിവയാണ് സ്റ്റാന്‍സ ലക്ഷ്യമിടുന്നത്. 2017 ലാണ് സന്ദീപ് ഡാല്‍മിയയും, അനിന്ദ്യ ദത്തയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി വാടകയ്ക്ക് താമസ സൗകര്യം നല്‍കുന്ന കമ്പനിക്ക് രൂപം കൊടുക്കുന്നത്. കമ്പനിയുടെ നിലവിലെ ഡെറ്റ് ഫണ്ടിംഗ് ദാതാവായ അള്‍റ്റേരിയ കാപിറ്റലും, പുതിയ ഫണ്ടിംഗ് […]
ഡെല്‍ഹി: കോ-ലിവിംഗ് സേവനദാതാക്കളായ സ്റ്റാന്‍സ ലിവിംഗ് 425 കോടി രൂപ ഡെറ്റ് ഫണ്ടിങ്ങിലൂടെ സമാഹരിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലുള്ള ധന സമാഹരണത്തിലൂടെ മൂലധന ചെലവിന്റെ സമാഹരണം, പ്രധാന നഗരങ്ങളിലേക്കുള്ള ബിസിനസിന്റെ വ്യാപനം എന്നിവയാണ് സ്റ്റാന്‍സ ലക്ഷ്യമിടുന്നത്.
2017 ലാണ് സന്ദീപ് ഡാല്‍മിയയും, അനിന്ദ്യ ദത്തയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി വാടകയ്ക്ക് താമസ സൗകര്യം നല്‍കുന്ന കമ്പനിക്ക് രൂപം കൊടുക്കുന്നത്.
കമ്പനിയുടെ നിലവിലെ ഡെറ്റ് ഫണ്ടിംഗ് ദാതാവായ അള്‍റ്റേരിയ കാപിറ്റലും, പുതിയ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി 100 ദശലക്ഷം ഡോളര്‍ ഇക്വിറ്റി ഫണ്ടിംഗിലൂടെ സമാഹരിച്ചിരുന്നു. കമ്പനി 23 നഗരങ്ങളിലായി 75,000 ത്തിലധികം കിടക്കകള്‍ ലഭ്യമാക്കുന്നുണ്ട്.
ഇന്നുവരെ സ്റ്റാന്‍സ ലിവിംഗ് 220 ദശലക്ഷം ഡോളര്‍ ഫണ്ടാണ് ഓഹരികളായും, കടപ്പത്രങ്ങളായും സമാഹരിച്ചിരിക്കുന്നത്.
വിവേകപൂര്‍ണ്ണമായ സാമ്പത്തിക മാനേജ്മെന്റിന്റെയും, ഹ്രസ്വകാല വിപണിയിലെ വെല്ലുവിളികളെ നേരിടാനുള്ള അച്ചടക്കത്തോടെയുള്ള ആസൂത്രണത്തിന്റെയും ഫലമാണ് ഈ ഫണ്ടിംഗെന്ന് സ്റ്റാന്‍സ ലിവിംഗ് എംഡിയും സഹസ്ഥാപകനുമായ അനിന്ദ്യ ദത്ത പറഞ്ഞു. ആല്‍ഫ വേവ് ഇന്‍കുബേഷന്‍, ഇക്വിറ്റി ഇന്റര്‍നാഷണല്‍, ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, സെക്വോയ ഇന്ത്യ, മാട്രിക്സ്, ആക്സല്‍ പാര്‍ട്ണേഴ്സ് തുടങ്ങിയ ആഗോള നിക്ഷേപകരാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയെ പിന്തുണയ്ക്കുന്നത്.