തുടക്കത്തിൽ 400 പോയിന്റ് ഉയര്‍ന്ന് സെന്‍സക്‌സ്; നിഫ്റ്റി 17,400 നു മുകളില്‍
മുംബൈ: സെന്‍സക്‌സിന് 400 പോയിന്റ് നേട്ടത്തോടെ വ്യാപാരത്തുടക്കം. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിനെ പിന്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളും ഉയര്‍ന്ന നേട്ടം കൈവരിച്ചു. ഇന്നലത്തെ നേട്ടം പിന്തുടര്‍ന്ന്, സെന്‍സക്‌സ് 427.26 പോയിന്റ് ഉയര്‍ന്ന് 58,416.56 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 126.9 പോയിന്റ് ഉയര്‍ന്ന് 17,442.40 പോയിന്റിലും. ഡോ റെഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസട്രീസ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കൊട്ടക് […]
മുംബൈ: സെന്‍സക്‌സിന് 400 പോയിന്റ് നേട്ടത്തോടെ വ്യാപാരത്തുടക്കം. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിനെ പിന്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളും ഉയര്‍ന്ന നേട്ടം കൈവരിച്ചു.
ഇന്നലത്തെ നേട്ടം പിന്തുടര്‍ന്ന്, സെന്‍സക്‌സ് 427.26 പോയിന്റ് ഉയര്‍ന്ന് 58,416.56 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 126.9 പോയിന്റ് ഉയര്‍ന്ന് 17,442.40 പോയിന്റിലും.
ഡോ റെഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസട്രീസ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍.
എന്നാല്‍ ഭാര്‍തി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്ക് നഷ്ടം നേരിട്ടു.
മുന്‍ ദിവസത്തെ വ്യാപാരത്തില്‍ സെന്‍സക്‌സ് 696.81 പോയിന്റ് ഉയര്‍ന്ന് 57,989.30 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 197.90 പോയിന്റ് ഉയര്‍ന്ന് 17,315.50 പോയിന്റിലും അവസാനിപ്പിച്ചു.
സിയോള്‍, ഹോംകോംഗ്, ടോക്കിയോ ഓഹരിവിപണികളില്‍ മിഡ് സെഷന്‍ വ്യാപാരം ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഷാങ്ഹായ് വിപണി നേരിയ തോതില്‍ താഴ്ന്നു.
യുഎസ് ഓഹരിവിപണി രാത്രി വ്യാപാരം അവസാനിപ്പിച്ചത് ഉയര്‍ന്ന നേട്ടത്തോടെയാണ്. അതേസമയം ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.57 ശതമാനം വര്‍ധിച്ച് 117.3 ഡോളറിലെത്തി. ഓഹരിവിപണിയിലെ വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായിരുന്നു ഇന്നലെ. 384.48 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിയത്.
"വിപണിയില്‍ ഇപ്പോള്‍ രണ്ട് പ്രധാന പ്രവണതകളുണ്ട്. ഒന്ന്, നിഫ്റ്റി 17,000 ത്തിലെത്തിയിരിക്കുന്നത് ഇപ്പോള്‍ വിപണിക്ക് ശക്തമായ സാങ്കേതിക പിന്തുണയായി മാറിയിരിക്കുന്നു. ഇന്നലെ 17,000 ലെവലില്‍ നിന്ന് കുത്തനെയുള്ള കുതിപ്പ് സൂചിപ്പിക്കുന്നത് ശക്തമായ പിന്തുണ നിലയാണ് ഇപ്പോഴുള്ളത് എന്നാണ്. രണ്ട്, ടിസിഎസ്, ഇന്‍ഫോസിസ്, ഐടിസി, തിരഞ്ഞെടുത്ത ഫിനാന്‍ഷ്യല്‍ ഓഹരികൾ തുടങ്ങിയ നിലവാരമുള്ള ഓഹരികളില്‍ ഡെലിവറി അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന വാങ്ങല്‍ നടക്കുന്നുണ്ട്. ഇത് വിപണിയിലെ റിസ്‌ക്-ഓണ്‍ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
"യുദ്ധം, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, 'ഹോക്കിഷ്' സെന്‍ട്രല്‍ ബാങ്കുകള്‍ എന്നിവയുടെ പ്രതികൂല ആഘാതം വിപണികള്‍ ഡിസ്‌കൗണ്ട് ചെയ്തിട്ടില്ലെന്ന വാദത്തില്‍ യുക്തിയുണ്ട്," അദ്ദേഹം പറഞ്ഞു. പക്ഷേ, ബുള്‍ വിപണി ആശങ്കയുടെ പല മതിലുകളും കയറുമെന്നാണ് കരുതപ്പെടുന്നത്, വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.