വോൾവോയുടെ സ്വീഡന് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ കേന്ദ്രമായി ഇന്ത്യ
ഡെൽഹി: സ്വീഡന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ വികസന കേന്ദ്രമായി മാറുന്ന ഇന്ത്യയിൽ വോൾവോ ഗ്രൂപ്പ് ഗവേഷണ-വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി, സ്വീഡിഷ് ഓട്ടോമോട്ടീവ് പ്രമുഖരായ വോൾവോ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഡെപ്യൂട്ടി സിഇഒ ജാൻ ഗുരാന്ദർ 'വെഹിക്കിൾ ടെക്ലാബി'ന് ബെംഗലൂരുവിൽ തുടക്കമിട്ടു. 2040-ഓടെ നെറ്റ് സീറോ വാല്യു ചെയിൻ ഹരിതഗൃഹ വാതക (GHG) ലക്ഷ്യം കൈവരിക്കാനും, വാഹനങ്ങളുടെ CO2 പുറന്തള്ളൽ 40 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്ന വ്യവസായത്തിലെ […]
ഡെൽഹി: സ്വീഡന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ വികസന കേന്ദ്രമായി മാറുന്ന ഇന്ത്യയിൽ വോൾവോ ഗ്രൂപ്പ് ഗവേഷണ-വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി, സ്വീഡിഷ് ഓട്ടോമോട്ടീവ് പ്രമുഖരായ വോൾവോ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഡെപ്യൂട്ടി സിഇഒ ജാൻ ഗുരാന്ദർ 'വെഹിക്കിൾ ടെക്ലാബി'ന് ബെംഗലൂരുവിൽ തുടക്കമിട്ടു.
2040-ഓടെ നെറ്റ് സീറോ വാല്യു ചെയിൻ ഹരിതഗൃഹ വാതക (GHG) ലക്ഷ്യം കൈവരിക്കാനും, വാഹനങ്ങളുടെ CO2 പുറന്തള്ളൽ 40 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്ന വ്യവസായത്തിലെ ഏറ്റവും അഭിലഷണീയമായ SBTi (സയൻസ്-ബേസ്ഡ് ടാർഗറ്റ് സംരംഭം) വോൾവോ ഗ്രൂപ്പിനുണ്ടെന്ന് ഗുരാന്ദർ പറഞ്ഞു. 2030 ആകുമ്പോഴേക്കും വോൾവോയുടെ 50 ശതമാനം ട്രക്കുകളും ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ നേട്ടം കൈവരിക്കാൻ ഓട്ടോമേഷൻ, ഇലക്ട്രോമൊബിലിറ്റി, കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള മേഖലകളിൽ വളർന്നുവരുന്ന സാങ്കേതികവിദ്യയും, പുതിയ ബിസിനസ്സ് മോഡലുകളും സ്വീകരിക്കുന്നതിനായുള്ള ബിസിനസ്സ് പരിവർത്തനത്തിനിടയിലാണ് ഗ്രൂപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വോൾവോ ഗ്രൂപ്പ് ട്രക്ക്സ് ടെക്നോളജിയിൽ 1,600-ലധികം എഞ്ചിനീയർമാർ ജോലി ചെയ്യുന്നുണ്ട്, വരും വർഷങ്ങളിൽ ഈ എണ്ണം ഗണ്യമായി വർധിക്കുമെന്നും നിലവിലെ സജ്ജീകരണത്തിൽ വാഹന ഗാരേജുകൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ലാബ്, എആർ/വിആർ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഉൾപ്പെടുന്നുവെന്നും ഗ്രൂപ്പ് പറഞ്ഞു.