യെസ് ബാങ്ക് 48,000 കോടി രൂപ കിട്ടാക്കടം ജെസി ഫ്ലവർസിന് കൈമാറുന്നു

ഡെല്‍ഹി: യെസ് ബാങ്ക് ജെസി ഫ്‌ളവേഴ്‌സ് അസെറ്റ് റീ കണ്‍സ്ട്രക്ഷനുമായി തങ്ങളുടെ 48,000 കോടി രൂപ മൂല്യം വരുന്ന കിട്ടാക്കടം വിൽക്കാനുള്ള കരാര്‍ ഒപ്പുവെച്ചു. 11,500 കോടി രൂപയ്ക്കാണ് ഇത് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ 15 മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. റിലയന്‍സ് ധിരുഭായ് അംബാനി ഗ്രൂപ് (12,800 കോടി രൂപ), എസ്സല്‍ ഗ്രൂപ്പ് (8,400 കോടി രൂപ), ഡിഎച്ച്എഫ്എല്‍ ഗ്രൂപ്(4,735 കോടി രൂപ), ഐഎല്‍ ആന്‍ഡ് എഫ്എസ് (2,500 കോടി രൂപ), ജെറ്റ് എയര്‍വേയ്‌സ് […]

Update: 2022-07-16 08:45 GMT

ഡെല്‍ഹി: യെസ് ബാങ്ക് ജെസി ഫ്‌ളവേഴ്‌സ് അസെറ്റ് റീ കണ്‍സ്ട്രക്ഷനുമായി തങ്ങളുടെ 48,000 കോടി രൂപ മൂല്യം വരുന്ന കിട്ടാക്കടം വിൽക്കാനുള്ള കരാര്‍ ഒപ്പുവെച്ചു.

11,500 കോടി രൂപയ്ക്കാണ് ഇത് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജൂലൈ 15 മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

റിലയന്‍സ് ധിരുഭായ് അംബാനി ഗ്രൂപ് (12,800 കോടി രൂപ), എസ്സല്‍ ഗ്രൂപ്പ് (8,400 കോടി രൂപ), ഡിഎച്ച്എഫ്എല്‍ ഗ്രൂപ്(4,735 കോടി രൂപ), ഐഎല്‍ ആന്‍ഡ് എഫ്എസ് (2,500 കോടി രൂപ), ജെറ്റ് എയര്‍വേയ്‌സ് (1,100 കോടി രൂപ), കോക്‌സ് ആന്‍ഡ് കിംഗ്‌സ്, ഗോ ട്രാവല്‍ (1,000 കോടി രൂപ), ബി എം കൈത്താന്‍ ഗ്രൂപ്പ് (1,250 കോടി രൂപ), ഓംകാര്‍ റിയല്‍റ്റേഴ്‌സ് (2,710 കോടി രൂപ), റേഡിയസ് ഡെവലപേഴ്‌സ് (1,200 കോടി രൂപ), സിജി പവര്‍ താപര്‍ ഗ്രൂപ് (500 കോടി രൂപ) എന്നിവയാണ് വായ്പ തിരിച്ചടവ് മുടക്കിയ പ്രധാനപ്പെട്ട കമ്പനികള്‍.

Tags:    

Similar News