ബന്ധന്‍ ബാങ്ക് വായ്പകള്‍ 20 % വര്‍ധിച്ച് 96,649 കോടിയായി

 ബന്ധന്‍ ബാങ്കിന്റെ വായ്പകള്‍ 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ അവസാനത്തോടെ 20 ശതമാനം വര്‍ധിച്ച് 96,649 കോടി രൂപയായി. ബാങ്കിന്റെ കാസ (കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) 21 ശതമാനം ഉയര്‍ന്ന് 40,195 കോടി രൂപയായി. റീട്ടെയില്‍ നിക്ഷേപം (കാസ ഉള്‍പ്പെടെ) 15 ശതമാനം ഉയര്‍ന്ന് 73,780 കോടി രൂപയായി. ബള്‍ക്ക് നിക്ഷേപം വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ 44 ശതമാനം ഉയര്‍ന്ന് 19,278 കോടി രൂപയായി. ശേഖരണ കാര്യക്ഷമതയുടെ കാര്യത്തില്‍, 2021 ജൂണ്‍ അവസാനത്തോടെ ഇത് 84 […]

Update: 2022-07-09 04:26 GMT
ബന്ധന്‍ ബാങ്കിന്റെ വായ്പകള്‍ 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ അവസാനത്തോടെ 20 ശതമാനം വര്‍ധിച്ച് 96,649 കോടി രൂപയായി. ബാങ്കിന്റെ കാസ (കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) 21 ശതമാനം ഉയര്‍ന്ന് 40,195 കോടി രൂപയായി. റീട്ടെയില്‍ നിക്ഷേപം (കാസ ഉള്‍പ്പെടെ) 15 ശതമാനം ഉയര്‍ന്ന് 73,780 കോടി രൂപയായി.
ബള്‍ക്ക് നിക്ഷേപം വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ 44 ശതമാനം ഉയര്‍ന്ന് 19,278 കോടി രൂപയായി. ശേഖരണ കാര്യക്ഷമതയുടെ കാര്യത്തില്‍, 2021 ജൂണ്‍ അവസാനത്തോടെ ഇത് 84 ശതമാനത്തില്‍ നിന്ന് ഇന്ത്യയില്‍ 96 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ബാങ്ക് പറഞ്ഞു. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ ശേഖരണ കാര്യക്ഷമത 99 ശതമാനമായിരുന്നു.
ജൂണ്‍ 30-ന് പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ അന്തിമമല്ലെന്നും അവ ഓഡിറ്റ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും പരിശോധനയ്ക്ക് വിധേയമാണെന്നും ബാങ്കിന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെയും അവലോകനത്തിന് വിധേയമാണെന്നും ബാങ്ക് അറിയിച്ചു.
Tags:    

Similar News