സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്

രു കാരണവശാലും ഒരു സമയത്ത് അര ലക്ഷം രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകാന്‍ പാടില്ല. ഇത് വര്‍ഷാവര്‍ഷം കെ വൈ സി രേഖകള്‍ നല്‍കി പുതുക്കിക്കൊണ്ടിരിക്കണം.

Update: 2022-01-18 01:27 GMT
trueasdfstory

ബാങ്കുകള്‍ വിവിധങ്ങളായ അക്കൗണ്ടുകള്‍ തുറക്കാന്‍ അവസരം നല്‍കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍. നിങ്ങളുടെ...

ബാങ്കുകള്‍ വിവിധങ്ങളായ അക്കൗണ്ടുകള്‍ തുറക്കാന്‍ അവസരം നല്‍കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍. നിങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ സൗകര്യം നല്‍കിക്കൊണ്ട് ബാങ്ക് നല്‍കുന്ന ഒന്നാണ് സേവിംഗ്‌സ് അക്കൗണ്ട്. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ഇതില്‍ ചുരുങ്ങിയ തുക (മിനിമം ബാലന്‍സ്) നിലനിര്‍ത്തണമെന്ന് ബാങ്ക് ആവശ്യപ്പെടാറുണ്ട്. ഒരു നിശ്ചിത തുക ഇത്തരം അക്കൗണ്ടുകളില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കും. എന്നാല്‍ ചില പ്രത്യേക വിഭാഗത്തിലുളള അക്കൗണ്ടുകളുടെ കാര്യത്തില്‍ ചുരുങ്ങിയ തുകയ്ക്കായി ബാങ്കുകള്‍ നിര്‍ബന്ധം പിടിക്കാറില്ല. ഇത്തരം അക്കൗണ്ടുകളാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍. ഇതിനെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ (ബി എസ് ബി ഡി എ) എന്നും പറയാറുണ്ട്. നിങ്ങള്‍ക്ക് ഈ അക്കൗണ്ട് തുടങ്ങാം പക്ഷെ, നിലനിര്‍ത്തുന്നതിന് പണം നല്‍കേണ്ടതില്ല അത്ര തന്നെ.

മിനമം ബാലന്‍സ് ബാധകമല്ല


പേര് പോലെ തന്നെ ഇത്തരം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയ തുക ബാധകമല്ല. സാധാരണ അക്കൗണ്ട് പോലെ തന്നെയാകും ഇതും പ്രവര്‍ത്തിക്കുക. അതായിത് നിക്ഷേപം, നെറ്റ് ബാങ്കിംഗ്, യൂട്ടിലിറ്റി ബില്ലടയ്ക്കല്‍ തുടങ്ങിയവ എല്ലാം ഇവിടെയും നടക്കും. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനും മൊബൈല്‍ ബാങ്കിംഗിനും ഇവിടെ തടസമുണ്ടാകില്ല.

നിയന്ത്രണങ്ങള്‍ ഉണ്ട്

എന്നാല്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഇവിടെ നടത്തുന്നതിന് പരിമിതി ഉണ്ട്. ഇവിടെ ഒരു മാസം നടത്താവുന്ന ഇടപാടുകള്‍ക്ക് നിയന്ത്രണം ഉണ്ട്. സാധാരണനിലയില്‍ നാല് പ്രാവശ്യമേ ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനാകൂ. നിക്ഷേപം, പിന്‍വലിക്കല്‍, ഓണ്‍ലൈന്‍, മൊബൈല്‍ അടക്കമുള്ള സേവനങ്ങള്‍ ഒരു മാസത്തില്‍ ആകെ നാലായി നിജപ്പെടുത്തിയിരിക്കുന്നു ഇവിടെ.

ഇതില്‍ കൂടുതലായാല്‍ സാധാരണ അക്കൗണ്ടായി മാറ്റുകയും അപ്പോള്‍ ചുരുങ്ങിയ തുകചട്ടങ്ങള്‍ ബാധകമാകുകയും ചെയ്യും. അതായിത് അങ്ങനെയായാല്‍ പിന്നീട് അക്കൗണ്ട് നിലനില്‍ക്കണമെങ്കില്‍ ചുരുങ്ങിയ തുക എന്ന നിബന്ധന ബാധകമാകും. എന്നാല്‍ ചില ബാങ്കുകള്‍ ചെറിയ തുക ഈടാക്കി അധിക ഇടപാടുകള്‍ അനുവദിക്കാറുണ്ട്.

യോഗ്യത

ഒരോ ബാങ്കിനും ഇതിന് ഒരോ മാനദണ്ഡമാണ്. പ്രായം, വരുമാനം ഇവയെല്ലാം പരഗണനാ വിഷയങ്ങളാണ്. ഇതൊക്കെയാണെങ്കിലും ആര്‍ ബി ഐ ഇത്തരം നിബന്ധനകള്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കെ വൈ സി

സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുന്നതിനും കെ വൈ സി രേഖകള്‍ വേണം. ഇനി കെ വൈ സി രേഖകളുടെ എണ്ണത്തില്‍ കുറവ് വേണമെങ്കില്‍ ലഭിക്കും. സാധാരണയില്‍ കുറഞ്ഞ രേഖകള്‍ മാത്രം നല്‍കി 'ബി എസ് ബി ഡി എ സ്‌മോള്‍ അക്കൗണ്ട'് തുടങ്ങാം. പക്ഷെ, ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഈ അക്കൗണ്ടില്‍ ഒരു വര്‍ഷം പരമാവധി വരാവുന്നത് ഒരു ലക്ഷം രൂപയുടെ വായ്പയായിരിക്കണം. ഒരു മാസത്തില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 10,000 രൂപയായിരിക്കും. ഒരു കാരണവശാലും ഒരു സമയത്ത് അര ലക്ഷം രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകാന്‍ പാടില്ല. ഇത് വര്‍ഷാവര്‍ഷം കെ വൈ സി രേഖകള്‍ നല്‍കി പുതുക്കിക്കൊണ്ടിരിക്കണം.

 

Tags:    

Similar News