കോഫിഡേയ്ക്ക് ആദ്യ പാദത്തിൽ 470.18 കോടി രൂപ ബാധ്യത
കോഫി ഡേ എന്റർപ്രൈസ് ലിമിറ്റഡ് (സിഡിഇഎൽ, CDEL) നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെടുത്ത വായ്പകളുടെ പലിശയും വായ്പ തുകയും തിരിച്ചടക്കുന്നതിൽ 470.18 കോടി രൂപ വീഴ്ച വരുത്തിയതായി റിപ്പോർട്ട്. ഹ്രസ്വകാല, ദീർഘകാല കടങ്ങളുൾപ്പെടെ കമ്പനിക്ക് മൊത്തം 495.18 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്. പണലഭ്യതയിലുള്ള കുറവു മൂലമാണ് തിരിച്ചടവ് വൈകുന്നതെന്ന് കമ്പനി അറിയിച്ചു. തിരിച്ചടക്കാനുള്ള തുകയിൽ 215.99 കോടി രൂപ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പ തുകയാണ്. അതിന്റെ പലിശ 5.78 […]
കോഫി ഡേ എന്റർപ്രൈസ് ലിമിറ്റഡ് (സിഡിഇഎൽ, CDEL) നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെടുത്ത വായ്പകളുടെ പലിശയും വായ്പ തുകയും തിരിച്ചടക്കുന്നതിൽ 470.18 കോടി രൂപ വീഴ്ച വരുത്തിയതായി റിപ്പോർട്ട്.
ഹ്രസ്വകാല, ദീർഘകാല കടങ്ങളുൾപ്പെടെ കമ്പനിക്ക് മൊത്തം 495.18 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.
പണലഭ്യതയിലുള്ള കുറവു മൂലമാണ് തിരിച്ചടവ് വൈകുന്നതെന്ന് കമ്പനി അറിയിച്ചു.
തിരിച്ചടക്കാനുള്ള തുകയിൽ 215.99 കോടി രൂപ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പ തുകയാണ്. അതിന്റെ പലിശ 5.78 കോടി രൂപയാണെന്നും സിഡിഇഎൽ അറിയിച്ചു.
നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകളിലും, നോൺ കൺവെർട്ടബിൾ റെഡീമബിൾ പ്രിഫറൻസ് ഓഹരികളിലുമായി 200 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും അതിന്റെ പലിശ 48.41 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു.
ഇന്ന് 2.00 മണിക്ക് കോഫി ഡേ 42.80 രൂപയ്ക്കാണ് എൻഎസ്‌സി-യിൽ വ്യാപാരം നടക്കുന്നത്.