നീരയെ തിരിച്ച് പിടിക്കാനൊരുങ്ങി കേര വികസന ബോര്‍ഡ്; സ്ഥിരം ചെയര്‍മാന്‍ വേണം
കേരളം ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിച്ച 'നീര' യെ കൈവിടാതെ കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്. വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റാഞ്ഞത് നീരയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ കര്‍ഷകനെ സംബന്ധിച്ച് ഏറെ വരുമാനം നല്‍കുന്ന ഒന്നായിരുന്നു ഈ ഇളനീര്‍ പാനീയം. 'സാങ്കേതിക പ്രശ്‌നങ്ങളാണ് നീരയുടെ പൂട്ടിക്കെട്ടലിന് പിന്നിലെ പ്രധാന കാരണം. നിലവില്‍ നീര തിരിച്ചെത്തിയാല്‍ വളരെ മികച്ച മാറ്റങ്ങളുണ്ടാകും. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യകരമായ, ഡയബറ്റിക് രോഗികള്‍ക്കും ഉപയോഗിക്കാവുന്ന നീരയാണ് ബോര്‍ഡിന്റെ പുതിയ ലക്ഷ്യം. പ്രമോട്ട് ചെയ്യുന്നതിന് പരമാവധി […]
കേരളം ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിച്ച 'നീര' യെ കൈവിടാതെ കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്. വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റാഞ്ഞത് നീരയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ കര്‍ഷകനെ സംബന്ധിച്ച് ഏറെ വരുമാനം നല്‍കുന്ന ഒന്നായിരുന്നു ഈ ഇളനീര്‍ പാനീയം.
'സാങ്കേതിക പ്രശ്‌നങ്ങളാണ് നീരയുടെ പൂട്ടിക്കെട്ടലിന് പിന്നിലെ പ്രധാന കാരണം. നിലവില്‍ നീര തിരിച്ചെത്തിയാല്‍ വളരെ മികച്ച മാറ്റങ്ങളുണ്ടാകും. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യകരമായ, ഡയബറ്റിക് രോഗികള്‍ക്കും ഉപയോഗിക്കാവുന്ന നീരയാണ് ബോര്‍ഡിന്റെ പുതിയ ലക്ഷ്യം. പ്രമോട്ട് ചെയ്യുന്നതിന് പരമാവധി ശ്രമം കേര വികസന ബോര്‍ഡിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.' കേര വികസന ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥ മൈഫിനോട് വ്യക്തമാക്കി.
നല്ല ഡിമാന്റുള്ള എക്‌സിബിഷനുകളിലാണ് നീരയെ എത്തിക്കുക, വില കൂടുതലാണെന്ന പൊതു ധാരണയാണ് നീരയ്ക്ക മുന്നിലെ മറ്റൊരു വെല്ലുവിളി. 2016 ന് ശേഷം നീര വിപണിയില്‍ ഇല്ലാതാകുകയായിരുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പല സ്വകാര്യ സംരംഭകരാണ് നീരയെന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ഇത് എത്തിക്കുന്നത്. ഇതിനെ ബോര്‍ഡ് പ്രമോട്ട് ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് ധന സഹായമടക്കുള്ളവ ബോര്‍ഡിന്റെ ഭാഗത്തു നിന്നുമുണ്ട്.
ശര്‍ക്കര, തേന്‍, മിഠായികള്‍ തുടങ്ങി തെങ്ങില്‍ നിന്ന് എല്ലാ ഉപോത്പ്പന്നങ്ങളും വിപണിയിലെത്തിക്കാനുള്ളതിനുള്ള പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞതായി ബോര്‍ഡ് അറിയിച്ചു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടപ്പിലാക്കുന്നുണ്ട്. 7000 പേര്‍ക്ക് തെങ്ങുകയറ്റത്തിനുള്ള തൊഴില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. കൂടാതെ പ്രൊഡക്റ്റ് പ്രൊസസിംഗ് പരിശീലനവും നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം രാജ്യവ്യാപകമായി ആചരിക്കുന്ന കാര്‍ഷിക മന്ത്രായത്തിന് കീഴില്‍ അന്നദാതാ ദേവോ ഭവ: എന്ന ടാഗിലാണ് പ്രമോഷന്‍ പ്രോഗ്രാമുകള്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചത്. കേരളത്തില്‍ 18 സെന്ററുകള്‍ ഉണ്ടായിരുന്നു.
ആവശ്യം സ്ഥിരം ചെയര്‍മാന്‍
'ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ വരുന്നത്. കോവിഡ് വലിയൊരു പ്രതിസന്ധിയായിരുന്നു. കേര വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോധവത്ക്കരണത്തിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.' കേര വികസന ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സ്ഥിരം ചെയര്‍മാനില്ലാത്തത് ബോര്‍ഡിന് വെല്ലുവിളിയാണ്. സ്ഥിരം ചെയര്‍മാന്‍ എന്നത് തന്നെയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നതും.