image

30 April 2024 12:42 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; അപ്പോളോ ടയേഴ്‌സ് ഓഹരികൾ നേട്ടത്തിൽ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; അപ്പോളോ ടയേഴ്‌സ് ഓഹരികൾ നേട്ടത്തിൽ
X

Summary

  • മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.57 ശതമാനം ഉയർന്നു
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.54 ശതമാനം ഇടിഞ്ഞു
  • നേരിയ നേട്ടത്തോടെ വണ്ടർലാ, കല്യാൺ ജ്വല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ ക്ലോസ് ചെയ്തു


ഏപ്രിൽ 30ലെ വ്യാപരത്തിൽ അപ്പോളോ ടയേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.12 ശതമാനം ഉയർന്ന ഓഹരികൾ 510.10 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 54.03 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 31,282 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 557.90 രൂപയും താഴ്ന്ന വില 344.50 രൂപയുമാണ്. കഴിഞ്ഞ മാസം 10 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസം ഉയർന്നത് 9.36 ശതമാനമാണ്.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.57 ശതമാനം 239.45 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 1.75 ശതമാനം നേട്ടം നൽകി 191.95 രൂപയിലെത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.65 ശതമാന വർദ്ധനവോടെ 200.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.35 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ വണ്ടർലാ, കല്യാൺ ജ്വല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ ക്ലോസ് ചെയ്തു.


ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 1.34 ശതമാനം ഉയർന്ന് 162.60 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.21 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.64 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.97 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.23 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.54 ശതമാനം ഇടിഞ്ഞ് 1303.90 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.26 ശതമാനം താഴ്ന്ന് 348.15 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 1.23 ശതമാനം നഷ്ടം നൽകി. ഫാക്ട് ഓഹരികൾ 0.72 ശതമാനം ഇടിഞ്ഞ് 715.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവോടെ പോപ്പുലർ, കിറ്റെക്സ് ഓഹരികൾ ക്ലോസ് ചെയ്തു.