image

2 May 2024 8:01 AM GMT

IPO

1800 കോടി ലക്ഷ്യമിട്ട് ഇൻഡെജീൻ ഐപിഒ

MyFin Desk

indigene ipo on may 6
X

Summary

  • ഇഷ്യൂ മെയ് എട്ടിന് അവസാനിക്കും
  • ഓഹരി ഒന്നിന് 430 രൂപ മുതല്‍ 452 രൂപവരെയാണ് പ്രൈസ് ബാന്‍ഡ്
  • ഒരു ലോട്ടിൽ 33 ഓഹരികൾ


ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു ഇൻഡെജീൻ ലിമിറ്റഡിന്റെ ഐപിഒ മെയ് ആറിന് ആരംഭിക്കും. ഇഷ്യൂവിലൂടെ 4.07 കോടി ഓഹരികൾ നൽകി 1,841.76 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 760 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (എഫ്എസ്) 1,081.76 കോടി രൂപയുടെ പുതിയ ഇഷ്യൂവും ഉൾപ്പെടുന്നു.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 430 രൂപ മുതല്‍ 452 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 33 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,916 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 (462 ഓഹരികൾ), തുക 208,824 രൂപ. ബിഎൻഐഐക്ക് ഇത് 68 ലോട്ടുകളാണ് (2,244 ഓഹരികൾ), തുക 1,014,288 രൂപ. ഇഷ്യൂ മെയ് എട്ടിന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഒൻപതിന് പൂർത്തിയാവും. ഓഹരികൾ എന്‍എസ്ഇയിലും ബിഎസ്ഇയിലും മെയ് 13ന് ലിസ്റ്റ് ചെയ്യും. ബിസിപി ടോപ്‌കോ VII ആണ് കമ്പനിയുടെ പ്രൊമോട്ടർ.

കമ്പനിയിലെ നിലവിലുള്ള നിക്ഷേപകരായ സിഎ ഡോൺ ഇൻവെസ്റ്റ്‌മെൻ്റ്, കാർലൈൽ ഗ്രൂപ്പ് സ്ഥാപനം, വിഡ ട്രസ്റ്റീസ്, ബ്രൈറ്റൺ പാർക്ക് ക്യാപിറ്റലിൻ്റെ ഉപസ്ഥാപനങ്ങളായ ബിപിസി ജെനസിസ് ഫണ്ട് ഐ എസ്‌പിവി ലിമിറ്റഡ്, ബിപിസി ജെനസിസ് ഫണ്ട് ഐ-എ എസ്‌പിവി ലിമിറ്റഡ്, വ്യക്തിഗത നിക്ഷേപകരായ മനീഷ് ഗുപ്ത, രാജേഷ് ഭാസ്കരൻ നായർ, അനിത നായർ തുടങ്ങിയവരാണ് ഒഎഫ്എസിലൂടെ ഓഹരികളിൽ വിൽക്കുന്നത്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ജെ പി മോർഗൻ ഇന്ത്യ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാര്‍. ലിങ്ക് ഇൻടൈം ഇന്ത്യയാണ് ഇഷ്യൂവിന്റെ രജിസ്ട്രാർ.

ഇഷ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും കടം വീട്ടാൻ 391 കോടി ഉപയോഗിക്കും. ഇതോടെ കമ്പനിക്ക് പൂർണമായും കടബാധ്യതകൾ ഇല്ലാതാവും. മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും തുക ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ ഇൻഡെജീൻ ലിമിറ്റഡ് ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു. മരുന്ന് വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, റെഗുലേറ്ററി സമർപ്പിക്കലുകൾ, ഫാർമകോവിജിലൻസ്, പരാതികൾ കൈകാര്യം ചെയ്യൽ, വിൽപ്പന/വിപണന പിന്തുണ എന്നിവയിലാണ് കമ്പനി സഹായം നൽകുക.

  • കമ്പനി നൽകുന്ന സേവനങ്ങൾ
  • എൻ്റർപ്രൈസ് കൊമേർഷ്യൽ സൊല്യൂഷൻസ്
  • ഓമ്‌നിചാനൽ ആക്ടിവേഷൻ
  • എൻ്റർപ്രൈസ് മെഡിക്കൽ സൊല്യൂഷൻസ്
  • എൻ്റർപ്രൈസ് ക്ലിനിക്കൽ സൊല്യൂഷനുകളും കൺസൾട്ടൻസി സേവനങ്ങളും

കമ്പനിയുടെ ഉപസ്ഥാപനമായ ഡിടി അസോസിയേറ്റ്സ് ലിമിറ്റഡ് "ഡിടി കൺസൾട്ടിംഗ്" എന്ന ബ്രാൻഡിന് കീഴിൽ കൺസൾട്ടിംഗ് സേവനങ്ങളും നൽകുന്നുണ്ട്.