image

9 April 2024 6:21 AM GMT

Realty

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ്; പ്രസ്റ്റീജ് ഗ്രൂപ്പിന് റെക്കോര്‍ഡ് വില്‍പ്പന

MyFin Desk

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ്; പ്രസ്റ്റീജ് ഗ്രൂപ്പിന് റെക്കോര്‍ഡ് വില്‍പ്പന
X

Summary

  • 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മാത്രം വില്‍പ്പനയില്‍ 21 ശതമാനത്തിന്റെ വര്‍ധന
  • 2023-24 ല്‍ പ്രസ്റ്റീജ് ഗ്രൂപ്പ് 10,068 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്
  • 2023-24 ല്‍ വില്‍പ്പനയില്‍ 63 ശതമാനത്തിന്റെ വളര്‍ച്ച


2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരായ പ്രസ്റ്റീജ് ഗ്രൂപ്പിന് വില്‍പ്പനയില്‍ റെക്കോര്‍ഡ്.

21,040 കോടി രൂപയുടെ വാര്‍ഷിക വില്‍പ്പനയാണ് പ്രസ്റ്റീജ് ഗ്രൂപ്പ് കൈവരിച്ചതെന്ന് ഏപ്രില്‍ 8 ന് കമ്പനി അറിയിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മാത്രം വില്‍പ്പനയില്‍ 21 ശതമാനത്തിന്റെ വര്‍ധനയോടെ 4,707 കോടി രൂപ നേടി.

2022-23 സാമ്പത്തിക വര്‍ഷം കൈവരിച്ച വില്‍പ്പന 12,931 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 63 ശതമാനത്തിന്റെ വളര്‍ച്ചയാണു 2023-24 സാമ്പത്തിക വര്‍ഷം കൈവരിച്ചത്.

യൂണിറ്റ് വില്‍പ്പന

2023-24 ല്‍ പ്രസ്റ്റീജ് ഗ്രൂപ്പ് 10,068 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. പ്രസ്റ്റീജ് ഗ്രൂപ്പ് മൊത്തം 20.25 മില്യന്‍ ചതുരശ്രയടിയാണ് 2023-24 ല്‍ വിറ്റത്. ഇക്കാര്യത്തില്‍ 34 ശതമാനത്തിന്റെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി കൈവരിച്ചു.